പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷ വ്യാപന പദ്ധതിയുമായി കെ എസ് എസ് എസ്

പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷ വ്യാപന പദ്ധതിയുമായി കെ എസ് എസ് എസ്
Published on

കോട്ടയം: പരിസ്ഥിതി സംരക്ഷണ അവബോധത്തോടൊപ്പം ഫലവൃക്ഷ വ്യാപന പദ്ധതിയിലൂടെ ഭക്ഷ്യ സമൃദ്ധിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷ വ്യാപന പദ്ധതി കേന്ദ്രതല ഉദ്ഘാടനവും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ്.എസ് പുരുഷ കര്‍ഷക സ്വാശ്രയസംഘ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട്

തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെയും ഫലവൃക്ഷ വ്യാപന പദ്ധതിയുടെയും ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ സെമിനാറും കൂടാതെ ഫലവൃക്ഷതൈകളുടെ വിതരണവും നടത്തപ്പെട്ടു.

കെ.എസ്.എസ്.എസ് കര്‍ഷക സംഘങ്ങളുടെ പങ്കാളിത്വത്തോടെ മേഖലാ ഗ്രാമതലങ്ങളില്‍ ഫലവൃക്ഷ വ്യാപന പദ്ധതി വരും ദിനങ്ങളില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org