ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി ദൈവദാസ പദവി പ്രഖ്യാപനം : ബൈബിളും ഉണ്ണീശോയുടെ രൂപവും കൈമാറി

ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ ദൈവദാസ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് അദ്ദേഹം ഉപയോഗിച്ചിരുന്ന ബൈബിളുകളും ഉണ്ണീശോയുടെ രൂപവും പാറക്കാട്ട് ലൂയിസിന്റെ ഭവനത്തില്‍ നിന്ന് മടപ്ലാതുരുത്ത് പള്ളിയിലേക്ക് പ്രദക്ഷിമായി സംവഹിക്കുന്നു. ഫാ. നിമേഷ് കാട്ടാശ്ശേരി, റവ.ഡോ. ബെന്നി വാഴക്കൂട്ടത്തില്‍, മോണ്‍. ഡോ.ആന്റണി കുരിശിങ്കല്‍ ,ഫാ. ഫ്രാന്‍സിസ് പാണ്ടിപ്പിള്ളി ഒസിഡി ഫാ.ജോസ് കോട്ടപ്പുറം തുടങ്ങിയവരെയും കാണാം.
ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ ദൈവദാസ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് അദ്ദേഹം ഉപയോഗിച്ചിരുന്ന ബൈബിളുകളും ഉണ്ണീശോയുടെ രൂപവും പാറക്കാട്ട് ലൂയിസിന്റെ ഭവനത്തില്‍ നിന്ന് മടപ്ലാതുരുത്ത് പള്ളിയിലേക്ക് പ്രദക്ഷിമായി സംവഹിക്കുന്നു. ഫാ. നിമേഷ് കാട്ടാശ്ശേരി, റവ.ഡോ. ബെന്നി വാഴക്കൂട്ടത്തില്‍, മോണ്‍. ഡോ.ആന്റണി കുരിശിങ്കല്‍ ,ഫാ. ഫ്രാന്‍സിസ് പാണ്ടിപ്പിള്ളി ഒസിഡി ഫാ.ജോസ് കോട്ടപ്പുറം തുടങ്ങിയവരെയും കാണാം.

മടപ്പാതുരുത്ത്: ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ ദൈവദാസ പദവി പ്രഖ്യാപനത്തിനു മുന്നോടിയായി ഫാ.പാണ്ടിപ്പിള്ളി ഉപയോഗിച്ചിരുന്ന രണ്ട് ബൈബിളുകളും ഉണ്ണീശോയുടെ രൂപവും മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് ദേവാലയത്തിന് കൈമാറി. ഫാ. പാണ്ടിപ്പിള്ളി ജീവിതസായാഹ്നത്തില്‍ ചിലവഴിച്ച മടപ്ലാതുരുത്തിലെ പാറക്കാട്ട് ലൂയിസിന്റെ ഭവനത്തില്‍ നിന്ന് ദൈവദാ സ പദവി പ്രഖ്യാപന കമ്മിറ്റി ജനറല്‍ കണ്‍വീനറും കോട്ടപ്പുറം രൂപത വികാരി ജനറലുമായ മോണ്‍.ഡോ. ആന്റണി കുരിശിങ്കല്‍ ഉണ്ണീശോയുടെ രൂപവും പാണ്ടിപ്പിള്ളി അച്ചന്റെ കുടുംബാംഗമായ ഫാ. ഫ്രാന്‍സിസ് പാണ്ടിപ്പിള്ളി ഒസിഡയും കോട്ടപ്പുറം രൂപത ബിസിസി ഡയറക്ടര്‍ ഫാ. നിമേഷ് കാട്ടാശ്ശേരിയും ബൈബിളുകളും സ്വീകരിച്ചു .തുടര്‍ന്ന് അനേകം വിശ്വാസികളുടെ അകമ്പടിയോടെ പ്രദക്ഷിണമായി അവ മടപ്ലാതുരുത്ത് പള്ളിയിലേക്ക് കൊണ്ടുവന്നു. ദൈവദാസ പദവി പ്രഖ്യാപനത്തിന്റെ ജോയിന്റ് ജനറല്‍ കണ്‍വീനറും മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് പള്ളി വികാരിയുമായ ഫാ. ജോസ് കോട്ടപ്പുറം ബൈബിളുകളും ഉണ്ണീശോയുടെ രൂപവും മടപ്ലാതുരുത്ത് പള്ളിയില്‍ ഏറ്റുവാങ്ങി. ഇതിനു മുന്നോടിയായി പള്ളിയില്‍ നടന്ന ദിവ്യബലിക്ക് മോണ്‍. ഡോ.ആന്റണി കുരിശിങ്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ഫ്രാന്‍സിസ് പാണ്ടിപ്പള്ളി ഒസിഡി വചനപ്രഘോഷണം നടത്തി.ഫാ. നിമേഷ് കാട്ടാശ്ശേരി സഹകാര്‍മികനായി. ചാന്‍സലര്‍ റവ.ഡോ.ബെന്നി വാഴക്കൂട്ടത്തില്‍ പങ്കെടുത്തു. ബൈബിളുകളും ഉണ്ണീശോയുടെ രൂപവും മടപ്ലാതുരുത്ത് പള്ളിയില്‍ സൂക്ഷിക്കും.

തിയോഫിലസ് പാണ്ടിപ്പിള്ളി അച്ചന്റെ ദൈവദാസ പദവി പ്രഖ്യാപനം 75ാം ചരമവാര്‍ഷിക ദിനമായ 2022 ഡിസംബര്‍ 26 ന് വൈകീട്ട് 3 ന് മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന സമൂഹ ദിവ്യബലി മധ്യേയാണ് തിയോഫിലസ് പാണ്ടിപ്പിള്ളിയച്ചനെ ദൈവദാസനായി പ്രഖ്യാപിക്കുന്നത്.ആന്മീയത സഹോദരസ്‌നേഹത്തിലൂടെ പ്രകടമാക്കിയ വ്യക്തിയാണ് ഫാ. പാണ്ടിപ്പിള്ളി. തീക്ഷ്ണമതിയായ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന സ്ത്രീശാക്തീകരണം, സ്വയം തൊഴില്‍ പദ്ധതികള്‍, സമൂഹ വിവാഹം, ഭവനം നിര്‍മ്മിച്ചു നല്‍കല്‍, വ്യദ്ധജനസംരക്ഷണം, പാപപ്പെട്ടവര്‍ക്ക് ആഹാര സാധനങ്ങള്‍എത്തിച്ചു കൊടുക്കല്‍ തുടങ്ങിയവ ഏഴര പതിറ്റാണ്ടിനപ്പുറം അദ്ദേഹം ആവിഷ്‌ക്കരിച്ച് നടപ്പാക്കി. ജാതി മത ഭേദമന്യേ എല്ലാവരും അദ്ദേഹത്തിന്റെ കാരുണ്യ മനുഭവിച്ചു.വടക്കേക്കര പഞ്ചായത്തില്‍ വാവക്കാട് ഗ്രാമത്തില്‍ 1860 ഒക്ടോബര്‍ 10 നായിരുന്നു പാണ്ടിപ്പിള്ളിയച്ചന്റെ ജനനം. 1947 ഡിസംബര്‍ 26 ന് മടപ്ലാതുരുത്തില്‍ ദിവംഗതനായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org