ചാവറയില്‍ ഫ്രഞ്ച് ഫിലിം ഫെസ്റ്റിവല്‍

ചാവറയില്‍ ഫ്രഞ്ച് ഫിലിം ഫെസ്റ്റിവല്‍

ചാവറ മൂവി സര്‍ക്കിള്‍ ഫിലിം സൊസൈററിയും, അലിയോണ്‍സ് ഫ്രാന്‍കെയ്‌സും സംയുക്തമായി ജൂലൈ 27 മുതല്‍ 29 വരെ ഫ്രഞ്ച് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ജൂലൈ 27 ബുധന്‍ വൈകിട്ട് 5 മണിക്ക്, അലിയോണ്‍സ് ഫ്രാന്‍കെയ്‌സ് ഡയറക്ടര്‍ ഇവ മാര്‍ട്ടിന്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എറിക് ബെസ്‌നാര്‍ഡ് സംവിധാനം ചെയ്ത ഡെലീഷിയസ് സിനിമ പ്രദര്‍ശിപ്പിക്കും. 28 വ്യാഴം, 5മണിക്ക് മാരി സോഫി ചാമ്പന്‍ സംവിധാനം ചെയ്ത സ്റ്റാര്‍സ് ബൈ ദി പൗണ്ട്, 29 വെള്ളി, 5 മണിക്ക് കരോളിന്‍ വിഗ്‌ന സംവിധാനം ചെയ്ത മൈ ഡോങ്കി, മൈ ലവ് & ഐ(അന്റോണിറ്റേ ഡാന്‍സ് ലെസ് സിവിനെസ് ബൈ) സിനിമകള്‍ പ്രദര്‍ശിപ്പിക്കും.ഫിലിം ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി അറിയിച്ചു.

ഫ്രഞ്ച് ദക്ഷിണമേഖല അറ്റാഷെ എറിക് പെരോട്ടെല്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ സന്ദര്‍ശിച്ചു. നവീകരിച്ച ചാവറ പബ്ലിക്ക് ലൈബ്രറി സന്ദര്‍ശിച്ച അദ്ദേഹം ഫ്രഞ്ച് പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനും കൂടുതല്‍ കലാസാംസ്‌കാരിക പരിപാടികള്‍ ഏകോപിപ്പിച്ച് കൊച്ചിയില്‍ നടത്തുവാന്‍ സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അലിയോണ്‍സ് ഫ്രാന്‍കെയ്‌സ് ഡയറക്ടര്‍ ഇവ മാര്‍ട്ടിന്‍, കോഡിനേറ്റര്‍ മിയ എബ്രഹാം എന്നിവരും അറ്റാഷയോടൊപ്പം ഉണ്ടായിരുന്നു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, സ്ട്രാറ്റജിക് അ്‌ഡൈ്വസര്‍ ജിജോ പാലത്തിങ്കല്‍, ഓഫിസ് മാനേജര്‍ ജോളി പവേലില്‍ എന്നിവര്‍ സ്വീകരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org