ഫാ. ജോസ് തെക്കേക്കര ജൂബിലി കമ്മിറ്റി ഒത്തുചേരലും പുസ്തകപ്രകാശനവും

ഫാ. ജോസ് തെക്കേക്കര ജൂബിലി കമ്മിറ്റി ഒത്തുചേരലും പുസ്തകപ്രകാശനവും

തൃശൂര്‍: അതിരൂപത സീനിയര്‍ വൈദീകന്‍ ഫാ. ജോസ് തെക്കേക്കരയുടെ സുവര്‍ണ്ണ ജൂബിലി കമ്മിറ്റി ഒത്തുചേരലും 'നന്മയുടെ പൂമരം' ഗ്രന്ഥപ്രകാശനവും ജൂബിലി മിഷന്‍ ആശുപത്രി മോണ്‍. മുരിങ്ങാത്തേരി ഹാളില്‍ നടന്നു.

ഫാ. ജെയ്ക്കബ് തച്ചറാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുരിയന്‍ പുസ്തകം ഡോ. മേരി റെജീനക്ക് നല്‍കികൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു. ഫാ. ലിബിന്‍ ചെമ്മണ്ണൂര്‍ ആമുഖ പ്രഭാഷണം നടത്തി. എഡിറ്റര്‍ ബേബി മൂക്കന്‍, ഡോ. കെ.എം. ഫ്രാന്‍സിസ്, ടി.ഡി. ജോര്‍ജ്ജ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍വെച്ച് പൗരോഹിത്യ രജതജൂബിലി ആഘോഷിച്ച ഫാ. റെന്നി മുണ്ടന്‍കുരിയനേയും ദീപിക ഡെപ്യൂട്ടി എഡിറ്റര്‍ ഡേവീസ് പൈനാടത്തിനേയും ഫാ. ജോസ് തെക്കേക്കര പൊന്നാട നല്‍കി അനുമോദിച്ചു.

തുടര്‍ന്ന് എല്‍സി വിന്‍സെന്റ്, കെ.സി. ഡേവീസ്, തോമസ് ജോസ്, ഡേവിഡ് വില്‍സന്‍, ടി.പി. ജോസ്, ബാബു ജോസ് തട്ടില്‍, ഡേവിസ് കുന്നിക്കുരു, സി.ജെ. ജെയിംസ്, പാവുണ്ണി കാരമുക്ക്, ടി.ഡി. വിന്‍സെന്റ്, സി.ജെ. ജോണ്‍ തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ഫാ. ജോസ് തെക്കേക്കര മറുപടി പ്രസംഗം നടത്തി. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ 50 പേരുടെ ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങിയ ജൂബിലി ഗ്രന്ഥം എല്ലാവര്‍ക്കും വിതരണം ചെയ്തു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org