പരിസ്ഥിതിദിനത്തിൽ ജൈവവേലി പ്രോത്സാഹനവുമായി സഹൃദയ 

പരിസ്ഥിതിദിനത്തിൽ ജൈവവേലി പ്രോത്സാഹനവുമായി സഹൃദയ 
ഫോട്ടോ അടിക്കുറിപ്പ്: സഹൃദയ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ചെല്ലാനത്ത് ജൈവവേലി നിര്മാണത്തിൻറെ ഉദ്‌ഘാടനം സിനിമാതാരം സിജോയ് വർഗീസ് നിർവഹിക്കുന്നു. ഫാ. ജോസ് കൊളുത്തുവെള്ളിൽ, കൃഷ്ണകുമാർ, ഫാ. ആൻസിൽ  മൈപ്പാൻ തുടങ്ങിയവർ സമീപം.

പ്രകൃതിസൗഹാർദപരവും സുസ്ഥിരവുമായ പ്രതിരോധപ്രവർത്തനങ്ങളാണ് ദുരന്തങ്ങളെ ഫലപ്രദമായി നേരിടാൻ നാം ആശ്രയിക്കേണ്ടതെന്ന് സിനിമാതാരം സിജോയ് വർഗീസ് അഭിപ്രായപ്പെട്ടു. കടൽ കയറ്റം രൂക്ഷമായ ചെല്ലാനം  പ്രദേശത്ത് ജൈവവേലി ഒരുക്കുന്നതിന്റെ ഭാഗമായി കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്നതിൻറെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായാണ് ജൈവവേലി നിർമാണം പ്രോത്സാഹിപ്പിക്കുന്നതെന്ന് ആമുഖപ്രസംഗത്തിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. ചെല്ലാനം
ഗ്രാമപഞ്ചായത്തംഗം കൃഷ്ണകുമാർ ചടങ്ങിൽ അധ്യക്ഷനായിരുന്നു.  സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, ബ്രില്യൻ ചാൾസ്, പോൾ ജിനൻ  എന്നിവർ നേതൃത്വം നൽകി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org