
പ്രകൃതി സൗഹൃദ ജീവിത ശൈലി പ്രോത്സാഹനത്തിനായി കാർബൺ ഫാസ്റ്റിംഗ് സൈക്കിൾ റാലിയുമായി എറണാകുളം-അങ്കമാലി അതിരുപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ. അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് നിയന്ത്രിച്ച് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പോലുള്ള ദുരിതങ്ങൾക്കെതിരെ സമൂഹത്തെ ബോധവത്കരിക്കുക, ചെടികൾ വച്ചുപിടിപ്പിക്കുക, രാസ വിഷങ്ങൾ ഒഴിവാക്കുക, ആഹാരം പാഴാക്കാതിരിക്കുക, ആഹാര അവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കുക, പ്ലാസ്റ്റിക്ക് വസ്തുക്കളും ഡിസ്പോസിബിൾ പാത്രങ്ങളും കഴിയുന്നത്ര ഒഴിവാക്കുക, മാലിന്യങ്ങൾ കത്തിക്കാതിരിക്കുക, ജലവിനിയോഗം വിവേകത്തോടെ ചെയ്യുക , മഴവെള്ള റീചാർജിംഗ് പ്രോത്സാഹിപ്പിക്കുക, വൈദ്യുതി പാഴാക്കാതിരിക്കുക, സോളാർ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുക, സമീപ പ്രദേശങ്ങളിലെ യാത്രയ്ക്കായി പൊതുവാഹനങ്ങൾ, സൈക്കിൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക തുടങ്ങി കാർബൺ ഫാസ്റ്റിംഗ് ശീലമാക്കാൻ മാർഗദർശനമേകുന്ന നിർദ്ദേശങ്ങളുമായി സഹൃദയ. സൈക്കിൾ റാലിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ലിങ്കിൽ ജോയിൻ ചെയ്യുക.
https://forms.gle/BXZQoszjMEmcUKpj7
Mob : 9995481266, 9496491694