ഭരണകൂടം മതേതര മൂല്യങ്ങൾ വിസ്മരിക്കുന്നത് ആശങ്കാജനകം: മോൺ ഡോ. ക്ലാറൻസ് പാലിയത്ത്

കണ്ണൂർ രുപത അൽമായ കൺവൻഷൻ കണ്ണൂർ രുപത വികാരി ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത് ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂർ രുപത അൽമായ കൺവൻഷൻ കണ്ണൂർ രുപത വികാരി ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത് ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: ഭരണനേതൃത്വങ്ങളിലുള്ളവർ മതേതരത്വത്തിന്റെ മൂല്യങ്ങൾ വിസ്മരിക്കുന്നത് ആശങ്കാജനകമാണെന്നു കണ്ണൂർ രൂപത വികാരി ജനറൽ മോൺ . ഡോ. ക്ലാറൻസ് പാലിയത്ത്. കണ്ണൂർ സെയ്ന്റ് മൈക്കിൾസ് സകൂൾ ഹാളിൽ കണ്ണൂർ രൂപത അൽമായ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യുനപക്ഷങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും അനനൃതയും വൃക്തിത്വവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം മതേതരരാഷട്രത്തിനു ഭുഷണമല്ല. മതപരമായ അസഹിഷ്ണുതയും തീവ്രനിലപാടുകളും ആപത്താണ്. വിശ്വാസത്തിനും മതേതരത്വത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കും നേരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ കുടുതൽ ജാഗ്രത ആവശ്യമാണെന്നും മോൻസിഞ്ഞോർ ഓർമിപ്പിച്ചു. രുപത ലെയ്റ്റി കമ്മിഷൻ ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ അധ്യക്ഷത വഹിച്ചു. കെ.ആർ.എൽ.സി.സി. ലേയ്റ്റി കമ്മിഷൻ സംസ്ഥാന സെക്രട്ടറി ഫാ. ഷാജുകുമാർ, തോമസ് കെ. സ്റ്റീഫൻ എന്നിവർ ക്ലാസെടുത്തു. രുപത ലേയ്റ്റി കമ്മീഷൻ സെക്രട്ടറി കെ.എച്ച്. ജോൺ, കെ.എൽ.സി. ഡബ്ല്യൂ. എ സംസ്ഥാന പ്രസിഡന്റ് ഷെർളി സ്റ്റാൻലി, കെ.എൽ.സി.എ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, കെ.എൽ. സി. എ മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നോറോണ, കെ.എൽ.സി.എ രൂപതാ പ്രസിഡന്റ് ഗോഡ്സെൻ ഡിക്രൂസ്, ഡി.സി.എം.എസ് രൂപതാ പ്രസിഡന്റ് യൂജിൻ ബിജു, , ജെറി പൗലോസ്, കെ ബി സൈമൻ, ദേവസി കുറ്റൂർ, ആനെറ്റ് ഫെർണാണ്ടസ്, സണ്ണി ഡികുഞ്ഞ, ശ്രീജൻ ഫ്രാൻസിസ്, ഷീജ വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org