
കൊച്ചി: കെ സി ബി സി മദ്യവിരുദ്ധ സമിതി എറണാകുളം അങ്കമാലി മേജര്‍ അതിരൂപത ഡയറക്ടറായിരുന്ന ഫാ. ജോര്‍ജ് നേരെവീട്ടില്‍ അനുസ്മരണം കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തി.
ലഹരിക്കെതിരായ പോരാട്ടത്തെ സമൂഹത്തിലെ ഏറ്റവും വലിയ സാമൂഹികസേവനമായി കണ്ടിരുന്ന ശക്തനായ മദ്യ-ലഹരി വിരുദ്ധ സമര പോരാട്ടങ്ങളുടെ മുന്നണി പോരാളിയായിരുന്നു ഫാ. ജോര്‍ജ് നേരെവീട്ടില്‍.
15 വര്‍ഷത്തോളം അദ്ദേഹം മദ്യവിരുദ്ധ സമിതിയുടെ അതിരൂപത ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും, ഇതര മദ്യ-ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളുടെയും മദ്യ ലഹരി-വിരുദ്ധ സമര പോരാട്ടങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.
ഒപ്പമുള്ള പ്രവര്‍ത്തകരെ അംഗീകരിച്ചും പരിഗണിച്ചും അവരോടൊപ്പം നിലകൊണ്ടും മാതൃകാപരമായ നേതൃത്വമായിരുന്നു. ലഹരിക്കെതിരായ പോരാട്ടത്തെ ഏറ്റവും വലിയ സാമൂഹിക സേവനമായി അദ്ദേഹം കണ്ടു.
ഒരു രണ്ടാം സ്വാതന്ത്ര്യ സമരമെന്നവണ്ണം മദ്യവിരുദ്ധ പോരാട്ട രംഗത്ത് നിലകൊണ്ടു.
മനുഷ്യ ജീവനെ ആദരിക്കാനും സംരക്ഷിക്കാനും ആത്മാര്‍ഥമായി ശ്രമിച്ച വൈദികനായിരുന്നു ഫാ. ജോര്‍ജ് നേരെവീട്ടില്‍. വ്യക്തമായ ദാര്‍ശനിക കാഴ്ചപ്പാടും ആഴമേറിയ പൗരോഹിത്യ തീക്ഷ്ണതയും പുലര്‍ത്തിയ വൈദികന്‍ കൂടിയായിരുന്നു ഫാ. ജോര്‍ജ് നേരെവീട്ടില്‍.
അനുസ്മരണ സമ്മേളനം കേരള മദ്യവിരുദ്ധ ഏകോപന സമിതി ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. സാബു ജോസ്, കുരുവിള മാത്യൂസ്, സി. എക്‌സ് ബോണി, രാധാകൃഷ്ണന്‍ കടവുങ്ങല്‍,ജെയിംസ് കോറമ്പേല്‍, പി. എച്ച് ഷാജഹാന്‍, ഷൈബി പാപ്പച്ചന്‍, ഏലൂര്‍ഗോപിനാഥ്, കെ കെ വാമലോചനന്‍, ഹില്‍ട്ടണ്‍ ചാള്‍സ്, എം ഡി റാഫേല്‍, എം എല്‍ ജോസഫ്, ജെസി ഷാജി, പി ഐ നാദിര്‍ഷ, വിജയന്‍ പി മുണ്ടിയാത്ത്, ജോജോ മനക്കില്‍, ജോണി പിടിയത്ത്, എം പി ജോസി, തോമസ് മറ്റപ്പിള്ളി, കെ കെ സൈനബ എന്നിവര്‍ പ്രസംഗിച്ചു.