
ഞാറക്കൽ: എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയും റോട്ടറി കൊച്ചി മിഡ് ടൗണും ഞാറക്കൽ സെ. മേരീസ് പള്ളിയും സംയുക്തമായി ഞാറക്കൽ സെന്റ്മേരിസ് യുപി സ്കൂളിൽ വച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റോട്ടറി കൊച്ചി മിഡ് ടൗൺ പ്രസിഡണ്ട് രാദേഷ്ഭട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു ഞാറക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.ടി. ഫ്രാൻസിസ് , റോട്ടറി കൊച്ചിൻ മുൻ ഡിസ്ട്രിക്ട് ഗവർണർ ബാബു ജോസഫ് , ഞാറക്കൽ സെന്റ്മേരിസ് പള്ളി വികാരി ഫാ. ജോസഫ് കരുമത്തി, സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ എന്നിവർ സംസാരിച്ചു. ലിസി ആശുപത്രി ഗ്യാസ്ട്രോ വിഭാഗം ഡോക്ടർ ബൈജു കുണ്ടിൽ,ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ അക്ഷര , മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഇ എൻ ടി വിഭാഗം ഡോക്ടർ മാത്യു ഡോമിനിക് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം രോഗികളെ പരിശോധിച്ചു. സൗജന്യ മരുന്നു വിതരണവും ലാബ് ടെസ്റ്റുകളും ക്യാമ്പിന്റെ ഭാഗമായിരുന്നു. മുന്നൂറോളം പേർക്ക് ക്യാമ്പിന്റെ പ്രയോജനം ലഭിച്ചു.