
ചേരാനല്ലൂര്‍: എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ ഇടപ്പള്ളി എം എ ജെ ആശുപത്രിയുടെ സഹകരണത്തോടെ ചേരാനല്ലൂര്‍ അമ്പലക്കടവ് മള്‍ട്ടിപര്‍പ്പസ് ഹാളില്‍ വച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും സംഘടിപ്പിച്ചു. ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാജേഷ് അധ്യക്ഷത വഹിച്ച യോഗ ത്തില്‍ റ്റി.ജെ .വിനോദ് എംഎല്‍എ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ ആമുഖപ്രഭാഷണം നടത്തി. ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ .ജെ . ജെയിംസ് സംസാരിച്ചു. MAJ ഹോസ്പിറ്റല്‍ പിആര്‍ഒ ലിജോയ് പദ്ധതിവിശദീകരണം നടത്തി. കാര്‍ഡിയോളജിസ്റ്റ് Dr.ഇക്ബാല്‍, Dr. ജെയിംസ്, Dr .കാര്‍ത്തിക എന്നിവരുടെ നേതൃത്വത്തില്‍ 15 അംഗ ടീം പ്രഷര്‍ ,ഷുഗര്‍ ,പി. എഫ്.ടി., ഇസിജി എന്നീ ടെസ്റ്റുകള്‍ക്കുള്ള സൗകര്യം ഉള്‍പ്പടെയുള്ള ക്യാമ്പിനു നേതൃത്വം നല്‍കി. . 104 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. പ്രവര്‍ത്തനങ്ങള്‍ക്ക് കോഡിനേറ്റര്‍ ഷെല്‍ഫി ജോസഫ്, ബ്ലോക്ക് മെമ്പറും ആനിമേറ്ററുമായ സ്മിത സ്റ്റാന്‍ലി, സഹജ, മില്‍ഷ എന്നിവര്‍ നേതൃത്വം നല്‍കി.