
അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ 20-ാമത് 'കേശദാനം സ്‌നേഹദാനം' പരിപാടിയുടെ ഉദ്ഘാടനം തൃശ്ശൂര്‍ അതിരൂപത വനിത കമ്മീഷന്‍ സെക്രട്ടറി പ്രൊഫസ്സര്‍ എലിസബത്ത് കുര്യന്‍ നിര്‍വ്വഹിച്ചു. അമല അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഫാ. ജെയ്‌സ മുണ്ടന്മാണി, ഡോ. രാകേഷ് എല്‍.ജോ, ഫാ. നവീന്‍ ഊക്കന്‍, പി.കെ. സെബാസ്റ്റ്യന്‍, സീനത്ത് അഷറഫ്, കൃഷ്ണപ്രിയ, ബാസ്റ്റിന്‍ പാറയ്ക്കല്‍, അര്‍ഷാദ് ബിന്‍ സുലൈമാന്‍, അരീന മരിയ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ 40 പേര്‍ക്ക് വിഗുകള്‍ ദാനം ചെയ്തു.