അമലയില്‍ 7 കോടിരൂപയുടെ സൗജന്യ ചികിത്സാപദ്ധതിക്ക് തുടക്കം

അമലയില്‍ 7 കോടിരൂപയുടെ സൗജന്യ
ചികിത്സാപദ്ധതിക്ക് തുടക്കം

അമലനഗര്‍: സി.എം.ഐ. ദേവമാതാ പ്രോവിന്‍സിന്റെ സപ്തതിയോടനു ബന്ധിച്ച് അമല മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 7 കോടി രൂപയുടെ ചികിത്സാ

സൗജന്യങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ടി.എന്‍. പ്രതാപന്‍ എം.പി. നിര്‍വ്വഹിച്ചു. ദേവാമാതാ പ്രാവിന്‍ഷ്യാള്‍ ഫാ. ഡോ. ഡേവീസ് പനയ്ക്കല്‍ പദ്ധതി രേഖാ കൈമാറ്റം നടത്തി. ചടങ്ങില്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍ക്ക് പതിനായിരം രൂപയുടെ സൗജന്യ കൂപ്പണുകള്‍ വിതരണം ചെയ്തു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ബൈജു, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി, അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി, ഫാ. തോമസ് വാഴക്കാല, ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. ബെറ്റ്‌സി തോമസ്, ഡോ. രാജേഷ് ആന്റോ, സൈജു സി. എടക്കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.