തിരുമുടിക്കുന്നില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

തിരുമുടിക്കുന്നില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
Published on

തിരുമുടിക്കുന്ന്: എല്‍ എഫ് ഇടവകയിലെ ചെറുപുഷ്പ മിഷന്‍ലീഗും മൂക്കന്നൂര്‍ മാര്‍ അഗസ്റ്റിന്‍ ഗോള്‍ഡന്‍ ജൂബിലി ആശുപത്രിയും ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ വച്ചാണ് ക്യാമ്പ് നടന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവായ സിനിമാതാരം ശ്രീരേഖ രാജഗോപാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരുമുടിക്കുന്ന് പള്ളി അസി. വികാരി ഫാ. റോബിന്‍ വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. എം.എ.ജി.ജെ. ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ബ്രദര്‍ സജി കളമ്പുകാട്ട് സി.എസ്.ടി., മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ രാജേഷ് നായര്‍, സി.എം.എല്‍. ആനിമേറ്റര്‍ സിസ്റ്റര്‍ ലിസ്ബിന്‍ ജോര്‍ജ്, സി.എം.എല്‍. ഫൊറോന പ്രസിഡന്റ് ലിബിന്‍ ബെന്നി, സി.എം.എല്‍. ഫൊറോന ജോ. സെക്രട്ടറി ലയാ ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരുമുടിക്കുന്ന് പള്ളി വികാരിയും സി.എം.എല്‍. ഫൊറോന ഡയറക്ടറുമായ ഫാ. സെബാസ്റ്റ്യന്‍ മാടശേരി നന്ദി രേഖപ്പെടുത്തി. ക്യാമ്പില്‍ ഡോക്ടര്‍മാരുടെ സേവനവും പരിശോധനകളും മരുന്നും സൗജന്യമായിരുന്നു. തുടര്‍ ചികിത്സകള്‍ക്കും പരിശോധനകള്‍ക്കും പ്രത്യേക ഇളവുകള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org