ഫാ. ചെറിയാന്‍ നേരേവീട്ടിൽ : അനുസ്മരണബലിയും സൗഹൃദസദസ്സും

ഫാ. ചെറിയാന്‍ നേരേവീട്ടിൽ : അനുസ്മരണബലിയും സൗഹൃദസദസ്സും

ഇടപ്പള്ളി: ഫാ. ചെറിയാൻ നേരെവീട്ടിലിന്റെ ഒന്നാം ചരമവാർഷിക ദിനമായ 2022 മെയ് 27 ന് , (വെള്ളി) അദ്ദേഹത്തിന്റെ അനുസ്മരണാർത്ഥമുള്ള ദിവ്യബലിയർപ്പണവും സൗഹൃദ സദസ്സും ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയിൽ വച്ചു വൈകിട്ട് 3.30 നു നടത്തുന്നു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ചേരുന്ന സൗഹൃദസമ്മേളനം, ഫാ. ചെറിയാൻ അംഗമായിരുന്ന വൈദികരുടെ സംഗീത സംഘമായ ദ ട്വൽവ് ബാൻഡ് അവതരിപ്പിക്കുന്ന അനുസ്മരണഗാനത്തോടെ ആരംഭിക്കും.

സ്വാഗതവും ആമുഖപ്രഭാഷണവും ഇടപ്പള്ളി ഫൊറോനാ പള്ളി വികാരി ഫാ. ആന്റണി മഠത്തുംപടി നിർവഹിക്കും.

അതിരൂപത വികാരി ജനറാള്‍ ഫാ. ഹോര്‍മിസ് മൈനാട്ടി മുഖ്യപ്രഭാഷണവും

മനോജ് സണ്ണി (ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ ജീസസ് യൂത്ത്),

ഫാ. പോള്‍ തേലക്കാട്ട് (എഡിറ്റര്‍, ലൈറ്റ് ഓഫ് ട്രൂത്ത്),

സിജോയ് വര്‍ഗ്ഗീസ് (സിനി ആര്‍ട്ടിസ്റ്റ്),

ഫാ. കുര്യാക്കോസ് മുണ്ടാടന്‍ (വൈദിക സമിതി സെക്രട്ടറി),

ജോസഫ് നേരേവീട്ടില്‍ (ചെറിയാനച്ചന്റെ പിതാവ്)

റീനാ വി.എസ്. (ചെറിയാനച്ചന്റെ കിഡ്‌നി സ്വീകരിച്ച റിന്‍സിയുടെ മാതാവ്) എന്നിവർ അനുസ്മരണപ്രഭാഷണങ്ങളും നടത്തും.

ജോണി കാഞ്ഞിരപ്പറമ്പില്‍ (കൈക്കാരന്‍, ഇടപ്പള്ളി പള്ളി) നന്ദി പറയും.

തുടർന്ന് എല്ലാവരും ചെറിയാനച്ചന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org