
കൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ഡയറക്ടറായി ഫാ. അനില്‍ ഫിലിപ്പ് CMI ചുമതലയേറ്റു. കൊഴിക്കോട് പ്രൊവിന്‍സ് അംഗമായ ഫാ. അനില്‍ ഫിലിപ്പ് മലയാളത്തില്‍ ബിരുദവും ജേര്‍ണിലസം മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ചലച്ചിത്ര സംവിധാനത്തില്‍ ബിരുദാനന്തര ഡിപ്ലോമയ്ക്കുശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം സിനിമയില്‍ സഹസംവിധായകനായിരുന്നു.മധുരം ഈ ജീവിതം, മൈക്കിള്‍സ് കോഫി ഹൗസ് എന്നീ രണ്ട് മലയാള ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മധുരം ഈ ജീവിതം 34-ാമത് കൊല്‍ക്കത്ത ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. സംവിധായകന്‍, പ്രഭാഷകന്‍, അവതാരകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും സജീവമാണ്. ചാവറ സ്‌ക്കൂള്‍ ഓഫ് എഡിറ്റിംഗ് & ഫിലിം മെയ്ക്കിംഗ്, ലൈഫ്‌നെറ്റ് ചാനല്‍, മൂല്യശ്രുതി മാസിക എന്നിവയുടെ കാര്യദര്‍ശിയാണ് ഫാ. അനില്‍ ഫിലിപ്പ്.