ഫാ. സ്റ്റാന്‍ സ്വാമിയുടെ ജന്മദിനം: വിവിധ സ്ഥലങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടന്നു

ഫാ. സ്റ്റാന്‍ സ്വാമിയുടെ ജന്മദിനം: വിവിധ സ്ഥലങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടന്നു
Published on

ഫാ. സ്റ്റാന്‍ സ്വാമിയുടെ 85-ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുസ്മരണചടങ്ങുകള്‍ നടന്നു. വിചാരണത്തടവുകാരനായിരിക്കെ കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിനു മരണമടഞ്ഞ ഈശോസഭാ വൈദികനായ സ്റ്റാന്‍ സ്വാമിയെ ഭാരതം ഒരു രക്തസാക്ഷിയായി കാണുന്നുവെന്നു വിളിച്ചോതുന്നവയായിരുന്നു പരിപാടികള്‍. അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിനായി, വിശേഷിച്ചും ആദിവാസികള്‍ക്കും ദളിതര്‍ക്കുമായി ജീവിതം സമര്‍പ്പിക്കുകയായിരുന്നു സ്റ്റാന്‍ സ്വാമിയെന്നു വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഒരേ സ്വരത്തോടെ അഭിപ്രായപ്പെട്ടു. ഭരണകൂടവും നീതന്യായവ്യവസ്ഥിതിയും ഈ വയോധികനോടു കാണിച്ച നീതികേടും ഓര്‍മ്മിക്കപ്പെട്ടു.

ജാര്‍ഖണ്ഡിലെ റാഞ്ചിക്കടുത്ത് ബഗയ്ചയില്‍ സ്റ്റാന്‍ സ്വാമി സ്ഥാപിച്ച സോഷ്യല്‍ സെന്ററില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടു. ഈശോസഭാ സുപീരിയര്‍ ജനറല്‍ ഫാ. അര്‍തുരോ സൂസ എഴുതിയ സന്ദേശം അവിടെ വായിച്ചു. സ്റ്റാന്‍ സ്വാമിയെ കുറിച്ചുള്ള രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വഹിച്ചു. ദല്‍ഹി അതിരൂപതയുടെ അത്മായസംഘടനകള്‍ സംയുക്തമായി ഒരു അനുസ്മരണസമ്മേളനം ദല്‍ഹി അതിരൂപതാ കമ്മ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org