ഫാ. സിജിൽ സേവ്യറിന് ഡോക്ടറേറ്റ്

ഫാ. സിജിൽ സേവ്യറിന് ഡോക്ടറേറ്റ്
കോട്ടപ്പുറം രൂപതാംഗം ഫാ.സിജിൽ സേവ്യർ മുട്ടിക്കൽ തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ജർമ്മനിയിലെ പാസൗ സർവ്വകലാശാലയിൽ നിന്ന് പ്രപഞ്ച ശാസ്ത്രവുമായി ബന്ധപ്പെട്ട്  ശ്രീ ശങ്കരന്റെയും വി.തോമസ് അക്വിനാസിന്റെയും ചിന്തകളിലുള്ള ഐക്യവും വ്യത്യാസവുമായിരുന്നു ഗവേഷണ വിഷയം. പത്തു വർഷമായി ജർമ്മനിയിലെ പാസൗ രൂപതയിൽ സേവനം ചെയ്യുകയാണ്. ഇപ്പോൾ ഐഹഫോർമ് വാൾഡ് സെന്റ് പീറ്റർ ആന്റ് പോൾ പള്ളിയിൽ സഹവികാരിയായി അജപാലനദൗത്യം   നടത്തുകയാണ്. അതിനിടയിലാണ് അഞ്ച് വർഷം കൊണ്ട് ഗവേഷണപഠനം പൂർത്തിയാക്കിയത്. കോട്ടപ്പുറം രൂപത കീഴൂപ്പാടം സൽബുദ്ധി മാത ഇടവക മുട്ടിക്കൽ പരേതനായ ജോസഫിന്റെയും മേരിയുടെയും മകനാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org