ഫാ. ജോസ് കടവില്‍ച്ചിറയിലിന് ബിഷപ് മാക്കീല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്

ഫാ. ജോസ് കടവില്‍ച്ചിറയിലിന് ബിഷപ് മാക്കീല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്

Published on
കോട്ടയം:  ക്രൈസ്തവ പ്രസിദ്ധികരണങ്ങളിലെ  2020-ലെ മികച്ച ലേഖനത്തിനുള്ള ബിഷപ് മാക്കീല്‍ ഫൗണ്ടേഷന്‍ അവാര്‍ഡിന് പ്രമുഖ എഴുത്തുകാരനും ചാമക്കാല സെന്‍്റ് ജോണ്‍സ് പള്ളി വികാരിയുമായ ഫാ. ജോസ് കടവില്‍ച്ചിറ തെരഞ്ഞെടുക്കപ്പെട്ടു.  പ്രഫ. തോമസുകുട്ടി  വടാത്തല,  ഏബ്രാഹം തടത്തില്‍, ജോസ് പാറേട്ട്  എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിക്കൊണ്ടിരിക്കുന്ന ഫാ. ജോസ്, നോവലുകളടക്കം 12 പുസ്തകങ്ങള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്നേഹത്താഴ്വര പബ്ളിക്കേഷന്‍സിന്‍്റെ മികച്ച ലേഖനത്തിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നീണ്ടൂര്‍ ഇടവക കടവില്‍ചിറയില്‍ മാത്യു-അന്നമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ്. ജനുവരി 26-ന് ഇടയ്ക്കാട്ട് ഫൊറോന പള്ളിയില്‍ നടക്കുന്ന മാര്‍ മാക്കീല്‍ അനുസ്മരണത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്ത അവാര്‍ഡ് സമ്മാനിക്കും.
logo
Sathyadeepam Online
www.sathyadeepam.org