ഫാ. ആബേല്‍ സ്മൃതി സംഗീതസന്ധ്യ

ഫാ. ആബേല്‍ സ്മൃതി സംഗീതസന്ധ്യ

കൊച്ചി : മലയാള ഗാനസാഹിത്യത്തില്‍ ക്രൈസ്തവ ഗാനധാരയ്ക്ക് ശ്രേഷ്ഠ സംഭാവന നല്‍കിയ കലാഭവന്‍ സ്ഥാപകനായ ആബേലച്ചന്റെ 101-ാം ജയന്തിയോടനനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും കെ.സി.ബി.സി. മീഡിയ കമ്മീഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ആബേല്‍ സ്മൃതി സംഗീതസന്ധ്യ ഫെബ്രുവരി 27ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് പാലാരിവട്ടം പി.ഒ.സി.യില്‍ സംഘടിപ്പിക്കുന്നു. അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന സംഗീതസന്ധ്യയില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ ശ്രീ. സിദ്ദീഖ് ഫാ. ആബേല്‍ സ്മൃതി പ്രഭാഷണം നടത്തും. സംഗീത സംവിധായകന്‍ ശ്രീ അല്‍ഫോണ്‍സ്, കലാഭവന്‍ സെക്രട്ടറി ശ്രീ. കെ. എസ്. പ്രസാദ് എന്നിവര്‍ സ്മൃതിവന്ദനം നടത്തുന്നു. പ്രശസ്ത സംഗീതജ്ഞരെ ഉള്‍പ്പെടുത്തിക്കൊണ്ട് ആബേലച്ചന്റെ ഗാനങ്ങള്‍ അവതരിപ്പിക്കുന്നു. ഇതോടൊപ്പം ഫാ. ആബേല്‍ 101ാം ജയന്തി സംഗീത മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും പാടുവാനുള്ള അവസരവും നല്‍കുന്നതാണെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org