വിന്‍സെന്‍ഷ്യന്‍ സമൂഹത്തിന്റെ മുന്‍ ജനറല്‍ ഫാ. കമ്മട്ടില്‍ നിര്യാതനായി

വിന്‍സെന്‍ഷ്യന്‍ സമൂഹത്തിന്റെ മുന്‍ ജനറല്‍ ഫാ. കമ്മട്ടില്‍ നിര്യാതനായി
Published on

അങ്കമാലി: വിന്‍സെന്‍ഷ്യന്‍ സന്യാസസമൂഹത്തിന്റെ മുന്‍ സുപീരിയര്‍ ജനറലും മേരിമാതാ പ്രൊവിന്‍സിന്റെ മുന്‍ പ്രൊവിന്‍ഷ്യലുമായ ഫാ. ജോര്‍ജ് കമ്മട്ടില്‍ വി സി നിര്യാതനായി. 91 കാരനായിരുന്ന അദ്ദേഹം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. വിന്‍സെന്‍ഷ്യന്‍ സമൂഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച പുരോഹിതശ്രേഷ്ഠനാണ് ഫാ. കമ്മട്ടില്‍.

മൃതദേഹം ഡിസംബര്‍ 9 നു രാവിലെ 7.30 മുതല്‍ പത്തു വരെ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പൊതുദര്‍ശനത്തിനായി വയ്ക്കും. ഉച്ച കഴിഞ്ഞു മൂന്നു മണിയ്ക്കു അങ്കമാലി മേരിമാതാ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്തും.

logo
Sathyadeepam Online
www.sathyadeepam.org