ഓണത്തിനോടനുബന്ധിച്ച് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു.

ഓണത്തിനോടനുബന്ധിച്ച് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318c യുടെയും ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ കൊച്ചിയുടെയും സൊലസ്
കൊച്ചിയുടെയും സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ ബാധിതരായ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഓണസമ്മാനമായി ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ള 35ഓളം കുട്ടികളുടെ കുടുംബങ്ങള്‍ക്കാണ് നല്‍കിയത്. ചടങ്ങ് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ വി.സി. ജെയിംസ് ഉല്‍ഘാടനം ചെയ്തു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിസ്ട്രിക്ട് സെക്രട്ടറി ലയണ്‍ ജോണ്‍സന്‍ സി എബ്രഹാം, കുര്യന്‍ ജോണ്‍, കെ.ബി. ഷൈന്‍കുമാര്‍, സാജു പി വര്‍ഗ്ഗീസ്, സി.ജെ. ജെയിംസ്, ബിന്ദു ദിനരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org