കൊച്ചി. കുടുംബങ്ങളുടെ ക്ഷേമമാണ് രാജ്യത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ഗാര്‍ഹിക സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങള്‍ സഭയുടെ കൂട്ടായ്മയ്ക്കും പുരോഗതിക്കും, രാജ്യത്തിന്റെ ക്ഷേമത്തിനും വഴിയൊരുക്കുന്നുവെന്ന് കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജീവസമൃദ്ധി 2022യുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജീവസംസ്‌കാരം സമൂഹത്തില്‍ പ്രസരിപ്പിക്കുവാനുള്ള മുന്നണിപോരാളികളായി പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ മാറണമെന്ന് അദ്ദേഹം പറഞ്ഞു. ജീവ സംസ്‌കാരത്തിന് വിരുദ്ധ മായ ഭ്രുണഹത്യാ, ദയാവധം,എന്നിവക്ക് എതിരെയുള്ള ബോധവല്‍ക്കരണ ശുശ്രുഷകള്‍ ശക്തമായ നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സമ്മേളനത്തില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയെപുരയ്ക്കലിന് ലോഗോ നല്‍കി പ്രകാശനം ചെയ്തു. കെസിബിസി പ്രൊ ലൈഫ് സമിതി ഡയറക്ടര്‍ ഫാ. കഌറ്റസ് കതിര്‍പറമ്പില്‍, പ്രസിഡന്റ് ജോണ്‍സന്‍ സി എബ്രഹാം, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ആനിമേ റ്റര്‍മാരായ സാബു ജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ്, സെക്രട്ടറി ജെസ്‌ലിന്‍ ജോയി എന്നിവര്‍ പ്രസംഗിച്ചു.
സെപ്റ്റംബര്‍ 4 ഞായറാഴ്ച രാവിലെ 10 മണിക്ക് പാലാരിവട്ടം പാസ്ട്രല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ജീവസമൃദ്ധി സമ്മേളനം ആരംഭിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കെസിബിസി ഫാമിലികമ്മീഷന്റെയും പ്രൊ ലൈഫ് സമിതിയുടെയും ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി, വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയെപുരയ്ക്കാല്‍, ബിഷപ്പ് ജോഷ്യ മാര്‍ ഇഗ് നാത്തിയോസ്, എന്നിവര്‍ പങ്കെടുക്കുന്നതാണ്.
കേരളത്തിലെ 32 രൂപതകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാലും അതില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങള്‍ ഈ സംഗമത്തില്‍ സംബന്ധിക്കും..
വലിയ കുടുംബങ്ങളെ ആദരിക്കുന്ന ജീവസമൃദ്ധി സമ്മേളനത്തില്‍ വലിയ കുടുംബങ്ങളുടെ പാനല്‍ ഷെയറിങ്, കലാപരിപാടികള്‍, വിശുദ്ധ കുര്‍ബാന, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
ഡയറക്ടര്‍ ഫാ. കഌറ്റസ് കതിര്‍പറമ്പില്‍, പ്രസിഡന്റ് ജോണ്‍സന്‍ സി എബ്രഹാം, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടാന്‍, അനിമേ റ്റര്‍മാരായ സാബു ജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ്, ജോര്‍ജ് എഫ് സേവ്യര്‍, പ്രൊഗ്രാം ജനറല്‍ കോ. ഓര്‍ഡിനേറ്റര്‍ ബിജു കോട്ടപറമ്പില്‍, ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ ലിസാ തോമസ്, സെമിലിന്‍ എന്നിവര്‍ നേതൃത്വം നല്‍കും.