ഫാമിലി യൂണിറ്റ് വൈസ് ചെയര്‍മാന്‍മാരുടെ സമ്മേളനം

ഫാമിലി യൂണിറ്റ് വൈസ് ചെയര്‍മാന്‍മാരുടെ സമ്മേളനം
Published on

കൊച്ചി: കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ വച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ ഇടവകകളില്‍ നിന്നുള്ള വൈസ് ചെയര്‍മാന്‍മാരുടെ വാര്‍ഷിക സമ്മേളനം നടന്നു. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഉദ് ഘാടനം നിര്‍വഹിച്ചു. സ്നേഹവും ഐക്യവും സൗഹാര്‍ദ്ദവും വളര്‍ത്തി കുടുംബകൂട്ടായ്മകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം എന്ന് മാര്‍ ജേക്കബ് മനത്തോടത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസ്താവിച്ചു. കൂട്ടത്തില്‍ എന്ന് കൂട്ടായ്മയിലേക്ക് എന്ന ഈ വര്‍ഷത്തെ ആപ്തവാക്യത്തെ പരിചയപ്പെടുത്തിക്കൊണ്ട് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷപ്രസംഗം നടത്തി. പ്രസ്തുത വിഷയത്തെ അധിഷ്ഠിതമായ പ്രൊഫസര്‍ തൊമ്മച്ചന്‍ പള്ളുരുത്തി ക്ലാസ് നയിച്ചു. ആനുകാലികവിഷയങ്ങളെ വിശകലനം ചെയ്തുകൊണ്ട് അഡ്വ. ലിറ്റൊ പാലത്തിങ്കല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ഫാ. രാജന്‍ പുന്നയ്ക്കല്‍, ജിജോ ചിറ്റിലപ്പിള്ളി, ഫാ. പോള്‍ കല്ലൂക്കാരന്‍, ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. ജോസ് പൊള്ളയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org