
കൊച്ചിയുടെ അഭിമാനമായ മെട്രോ യാത്ര പ്രോത്സാഹിപ്പിക്കുക, ടൂറിസം വളർത്തുക, ക്ലീൻ സിറ്റി - ഗ്രീൻ സിറ്റി എന്നീ വിഷയങ്ങൾ ഉയർത്തിയാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.കൊച്ചി മെട്രോയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ചാവറ ഇൻസ്റ്റിറ്റ്യൂട്ടിലെ ടൂറിസം, ഏവിയേഷൻ, ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾ പങ്കെടുത്തു. ഡയറക്ടർ ഫാ.തോമസ് പുതുശേരി, ടിയ മനോജ്,ജോ ഫിലിപ്പ്, ജിജോ പാലത്തിങ്കൽ, ജെയ്മോൾ മേരി ടോം,ജോളി പവേലിൽ, അഭിലാഷ് കൊച്ചിൻ, ചാന്ദ്നി സുനിൽ എന്നിവർ നേതൃത്വം നൽകി