
പഴുവില്‍: തൃശ്ശൂര്‍ അതിരൂപത കുടുംബ കൂട്ടായ്മയുടെ സുവര്‍ണ്ണ ജൂബിലിയോടനുബദ്ധിച്ച് അതിരൂപതയിലെ ഫൊറോന പള്ളികളിലേക്ക് കുടുംബ കൂട്ടായ്മ സ്ഥാപിച്ച പാവങ്ങളുടെ പിതാവ് മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ ഛായാചിത്ര ജൂബിലി പ്രയാണയാത്രക്ക് പഴുവില്‍ സെന്റ് ആന്റണീസ് പള്ളിയില്‍ സ്വീകരണം നല്‍കി ഫൊറോന വികാരി റവ.ഫാ പോള്‍ താണിക്കല്‍, ഫൊറോന ആനിമേറ്റര്‍ ഫാ. റാഫേല്‍ താണ്ണിശ്ശേരി, ഫൊറോന കണ്‍വീനര്‍ ആന്റോ തൊറയന്‍, സെക്രട്ടറി ലിസി വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന് ഛായാചിത്രം ജാഥക്യാപ്റ്റന്‍ ജെയ്‌സന്‍ മാണിയില്‍ നിന്നും ഏറ്റുവാങ്ങി. അതിരൂപത ആനിമേറ്റര്‍ റവ.ഫാ ഡെന്നി താന്നിക്കല്‍, അതിരൂപത കണ്‍വീനര്‍ പോള്‍ പാറക്കല്‍, സെക്രട്ടറി ഷിന്റോ മാത്യു, ഫൊറോന ഭാരവാഹികളായ ജോയ് ചക്കാലക്കല്‍, ജോയ് സി ടി, സെബി ആന്റണി, കൈക്കാരന്‍മാരായ ഡിന്റോ ജോസ് കൂള, വര്‍ഗ്ഗീസ് കെ.ആര്‍, പിയോളി ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസികള്‍ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.