വിശ്വാസ പരിശീലകരുടെ പ്രാർത്ഥനാസംഗമം സംഘടിപ്പിച്ചു

വിശ്വാസ പരിശീലകരുടെ പ്രാർത്ഥനാസംഗമം സംഘടിപ്പിച്ചു
Published on

കാഞ്ഞൂർ: പുതിയ വിശ്വാസ പരിശീലന വർഷത്തിന് ഒരുക്കമായി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശ്വാസ പരിശീലകരുടെ പ്രാർത്ഥനദിനവും, സമ്മേളനവും, സ്നേഹവിരുന്നും നടത്തി.

ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. അമൽ പെരിയപ്പാടൻ നേതൃത്വം നൽകി. വിശ്വാസ പരിശീലകരുടെ വിളിയും, ദൗത്യവും എന്ന വിഷയത്തിൽ ഫാ. ജെയ്സൺ ബെൻഡിക്റ്റൻ ക്ലാസ്സ്‌ നയിച്ചു.

സമ്മേളനത്തിന് പ്രധാനാധ്യാപകൻ സിനു പുത്തൻ പുരയ്‌ക്കൽ സ്വാഗതമാശംസിച്ചു.

പ്രവർത്തന വർഷ ലോഗോയുടെ പ്രകാശനവും സന്ദേശവും വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ നിർവഹിച്ചു.

ഈ വർഷത്തെ ആപ്തവാക്യം A year of Digital Wellness - ഞാൻ ഈശോയുടെ നിരീക്ഷണത്തിലാണ് എന്നതാണ്.

അസിസ്റ്റന്റ് ഡയറക്ടർ ഫാ. അമൽ പെരിയപ്പാടൻ പ്രവർത്തന വർഷ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കുട്ടികളെ സ്കോളർഷിപ്പിന് അർഹരാക്കിയ അധ്യാപകരെ അനുമോദിച്ചു. പുതിയ ടീച്ചേഴ്സിന് സ്വീകരണം നൽകി. സെക്രട്ടറി റവ. സി. ഷാലി റോസ് സി.എം.സി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. പാറത്തെറ്റ, തുറവുംകര സബ് സെന്ററുകളിലെ ടീച്ചേഴ്സ് ഉൾപ്പെടെ 50 ഓളം പേര് പങ്കെടുത്തു.

റവ. സി. ഷിൽഡ സി.എം.സി പ്രാർത്ഥനയ്ക്കും, ഫിജോ പൗലോസ്, അബ്രാഹം എന്നിവർ ഗാന ശുശ്രുഷയ്ക്കും, ലിൻസ് ജോസഫ്, നിഖിൽ സണ്ണി എന്നിവർ മറ്റ് ഒരുക്കങ്ങൾക്കും സഹായിച്ചു.

ജൂൺ 7 ന് രാവിലെ 8.25 ന് ദിവ്യബലിയോട് കൂടി പ്രവർത്തന വർഷ ഉദ്ഘാടനം നടത്തപ്പെടും. 1 മുതൽ 4 വരെ കുട്ടികളുടെ ക്ലാസുകൾ നേഗിൾ വിദ്യാഭവൻ സ്‌കൂളിലും, 5 മുതൽ 7 വരെ ക്ലാസുകൾ സെന്റ് ജോസഫ് ഗേൾസ് സ്‌കൂളിലും, 8 മുതൽ 12 വരെ ക്ലാസുകൾ സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലും ആയിരിക്കും നടത്തപ്പെടുന്നത്. 11.30 ന് ക്ലാസുകൾ സമാപിക്കും.

logo
Sathyadeepam Online
www.sathyadeepam.org