ചൈതന്യ അങ്കണത്തിലെ മത്സ്യകൃഷി വിളവെടുപ്പ് നടത്തി : കൃഷിമന്ത്രി പി. പ്രസാദ്

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ നടത്തിയ മത്സ്യ കൃഷിയുടെ വിളവെടുപ്പ് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കുന്നു.
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ നടത്തിയ മത്സ്യ കൃഷിയുടെ വിളവെടുപ്പ് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കുന്നു.

കോട്ടയം: ഭക്ഷ്യസുരക്ഷയോടൊപ്പം മാതൃകാ വരുമാന സംരംഭക പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ അങ്കണത്തില്‍ നടത്തിയ മത്സ്യ കൃഷിയുടെ വിളവെടുപ്പ് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു. സിലോപ്പിയ, കട്‌ല, രോഹു എന്നീ ഇനത്തില്‍പ്പെട്ട മത്സ്യങ്ങളാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ചൈതന്യ കോമ്പൗണ്ടിലെ കുളത്തില്‍ വളര്‍ത്തിയത്. മികച്ച വിളവ് ലഭ്യമാക്കാന്‍ സാധിച്ചതോടൊപ്പം ചൈതന്യയില്‍ സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് മത്സ്യകൃഷി യൂണിറ്റ് കാണുന്നതിനും കെ.എസ്.എസ്.എസിന്റെ ഈ മാതൃകാ സംരംഭത്തിലൂടെ കഴിഞ്ഞു. കൃഷി വകുപ്പ് ഡയറക്ടര്‍ റ്റി.വി സുഭാഷ് ഐ.എ.എസ്, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ സോണിയാ വി.ആര്‍, ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ഫാം ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പള്‍ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം പ്രിന്‍സിപ്പള്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ബീന ജോര്‍ജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള കെ.എസ്.എസ്.എസ് സ്വാശ്രയ സംഘാംഗങ്ങള്‍ക്കായി മത്സ്യകൃഷി പരിശീലനം, മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം, തീരദേശവാസികള്‍ക്കായുള്ള മത്സ്യ ബന്ധന ഉപകരണങ്ങളുടെ വിതരണം, ഫിഷ് മാര്‍ക്കറ്റിംഗ് ഔട്ട് ലെറ്റുകളുടെ സ്ഥാപനം, അലങ്കര മത്സ്യക്കുഞ്ഞുങ്ങളുടെ പ്രദര്‍ശനവും വിപണനവും തുടങ്ങിയ നിരവധിയായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ചൈതന്യയില്‍ കെ.എസ്.എസ്.എസ് മത്സ്യകൃഷി യൂണിറ്റ് ആരംഭിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org