രാജ്യത്തിനും കർഷകർക്കും പിന്തുണയുമായി പ്രഥമദിവ്യകാരുണ്യകുട്ടികൾ

രാജ്യത്തിനും കർഷകർക്കും പിന്തുണയുമായി പ്രഥമദിവ്യകാരുണ്യകുട്ടികൾ
രാജ്യത്തിനും ജീവനാഡിയായ കർഷകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോളേങ്ങാട്ടുകര സെന്റ്. മേരീസ് പള്ളിയിലെ ആദ്യകുർബാന സ്വീകരിച്ചവർ ശ്രദ്ധേയരായി. ഒരു കൈയിൽ ദേശീയപതാകയും മറുകൈയിൽ തെങ്ങുംതൈയ്യുമായി ആദ്യകുർബാന സ്വീകരണംവും റിപ്പബ്ലിക് ദിനവും ഈ വർഷം വ്യത്യസ്തമായി ആചരിച്ചു. അതിനുശേഷം 'മിയവാക്കി വനം' പള്ളിപ്പറമ്പിൽ ഒന്നരസെന്റ് സ്ഥലത്ത് തദ്ദേശിയമായി വളരുന്ന വൃക്ഷത്തൈകൾ നട്ട് രൂപം നൽകി. 15 ഇനം നാടൻ മാവിൻതൈകൾ,തേക്ക്, വീട്ടി,മഹാഗണി, മുള, കുടംപുളി, കരിമരം,പ്ലാവ് തുടങ്ങിയവയുടെ നൂറ്റിപത്തോളം തൈകൾ ആണ് 60 സെന്റീമീറ്റർ ഇടവിട്ട് നട്ടത്. കേരള ഔഷധസസ്യബോർഡ് അസി. ഡയറക്ടർ ഡോ. പീയൂസ് ഒലക്കേങ്ങൾ, ഡോ. റെജി ജോർജ് എന്നിവർ ഉദ്ഘാടനം ചെയ്തു. മിയവാക്കി വനം "കൺസർവേറ്റർ" ജോബി നീലങ്കാവിൽ, ട്രസ്റ്റിമാർ എന്നിവർ നേതൃത്വം നൽകി. ആദ്യകുർബാന ദിവ്യബലിക്ക് വികാരി ഫാ.ഫ്രാൻസിസ് ആലപ്പാട്ട് മുഖ്യകാർമ്മികൻ ആയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org