ഭാവിയുടെ വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരാകണം : ഡോ. ജോബിൻ എസ് കൊട്ടാരം

ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത്‌ സയൻസസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോളേജ് ഫെസ്റ്റ് 'മെറക്കി 2024' എഴുത്തുകാരനും, സി. എൻ. എൻ ചേഞ്ച്‌ മേക്കർ ഓഫ് ഇന്ത്യാ അവാർഡ് ജേതാവുമായ ഡോ. ജോബിൻ എസ് കൊട്ടാരം ഉത്ഘാടനം ചെയ്യുന്നു.
ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത്‌ സയൻസസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോളേജ് ഫെസ്റ്റ് 'മെറക്കി 2024' എഴുത്തുകാരനും, സി. എൻ. എൻ ചേഞ്ച്‌ മേക്കർ ഓഫ് ഇന്ത്യാ അവാർഡ് ജേതാവുമായ ഡോ. ജോബിൻ എസ് കൊട്ടാരം ഉത്ഘാടനം ചെയ്യുന്നു.
Published on

ചങ്ങനാശ്ശേരി: ഭാവിയുടെ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണമെന്ന് അമ്പതോളം പുസ്തകങ്ങളുടെ രചയിതാവും, സി എന്‍ എന്‍ ചേഞ്ച് മേക്കര്‍ ഓഫ് ഇന്ത്യാ അവാര്‍ഡ് ജേതാവുമായ ഡോക്ടര്‍ ജോബിന്‍ എസ് കൊട്ടാരം അഭിപ്രായപ്പെട്ടു.

ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോളേജ് ഫെസ്റ്റ് 'മെറക്കി 2024' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം കഴിവുകള്‍ തിരിച്ചറിയുമ്പോള്‍ കൂടുതല്‍ ക്രിയാത്മകമായും, സന്തോഷത്തോടു കൂടിയും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമെന്നും ഡോ. ജോബിന്‍ കൂട്ടിച്ചേര്‍ത്തു.

സെന്റ് തോമസ് ഹോസ്പിറ്റലിന്റെയും, സെന്റ് തോമസ് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസിന്റെയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി കുന്നത്ത് അധ്യക്ഷത വഹിച്ചു.

അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തന്‍ചിറ, ഫാ. ജോഷി മുപ്പതില്‍ച്ചിറ, ചാപ്ലൈന്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജിത്തു ജി, സിസ്റ്റര്‍ ലിന്‍സി റോസ്, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാര്‍ത്ഥികളുടെ കലാ സാംസ്‌കാരിക പരിപാടികളും ഇതിനോടനുബന്ധിച്ചു സംഘടിപ്പിച്ചു. അഞ്ഞൂറോളം വിദ്യാര്‍ത്ഥികളും, അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org