ഫാ. സ്റ്റാൻ സ്വാമിയുടെ മരണം: കെ.സി.വൈ.എം പ്രതിഷേധിച്ചു.

ഫാ. സ്റ്റാൻ സ്വാമിയുടെ മരണം: കെ.സി.വൈ.എം പ്രതിഷേധിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വ്യാജ കേസിൽ കുടുക്കി മാനസികമായി പീഡിപ്പിച്ച് ഫാ.സ്റ്റാൻ സ്വാമിയെ മരണത്തിലേക്ക് തള്ളിവിട്ടതിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം എറണാകുളം- അങ്കമാലി അതിരൂപത സംഘടിപ്പിച്ച നിൽപ് സമരം റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.


മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വ്യാജ കേസിൽ കുടുക്കി രണ്ട് വർഷത്തോളം  ജയിലിൽ ആയിരുന്ന ഫാ.സ്റ്റാൻ സ്വാമിക്ക് ചികിത്സ നിഷേധിച്ച് മരണത്തിലേക്ക് തള്ളിവിട്ടത് കേന്ദ്ര സർക്കാരിൻ്റെ പിടിപ്പുകേട് ആണെന്നും സ്റ്റാൻ സ്വാമിയെ മാനസികമായി പീഡിപ്പിച്ച് കൊന്നതാണെന്നും കുറ്റപ്പെടുത്തിക്കൊണ്ട് കെസിവൈഎം എറണാകുളം അങ്കമാലി മേജർ അതിരൂപത സംഘടിപ്പിച്ച പ്രതിഷേധ നിൽപ്പ് സമരം റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഭരണകൂട ഭീകരതക്ക് എതിരെ പ്രതികരിക്കുന്നവരെ തുറുങ്കിൽ അടക്കുകയും വ്യാജ കേസിൽ കുടുക്കുകയും ചെയ്യുനത് ഭാരതത്തിൽ  നിത്യ സംഭവമാണെന്നും ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങൾ സാധാരണക്കാരന് ലഭിക്കുന്നില്ലെന്നും  എം.എൽ.എ ഓർമിപ്പിച്ചു.
കെ.സി.വൈ.എം അതിരൂപത മുൻ ഡയറക്ടർ  ഫാ.ജോയ്സ് കൈതകോട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. കെസിവൈഎം പ്രസിഡൻ്റ് ടിജോ പടയാട്ടിൽ അധ്യക്ഷത വഹിച്ചു.  കെ.സി.വൈ.എം. അതിരൂപത ഡയറക്ടർ  ഫാ. ജൂലിയസ് കറുകുന്തറ, ഫാ. മാത്യു തച്ചിൽ, ജെറിൻ പാറയിൽ, മാർട്ടിൻ വർഗീസ് ഭാരവാഹികളായ സൂരജ് ജോൺ, ജിസ്മി ജിജോ, ജിസ്മോൻ ജോണി,തുഷാര തോമസ്, ജിൻഫിയ ജോണി, പ്രിയ ജോർജ്, ഡിവോൺ പനയ്ക്കൽ, കിരൺ ക്ലീറ്റസ്, ജിതിൻ തോമസ്  എന്നിവർ സംസാരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org