കെസിബിസി പ്രോ ലൈഫ് സമിതി ഡയറക്ടർ ഫാ. പോൾസൺ  സിമെതിക്ക്‌ യാത്രയയപ്പ്

കെസിബിസി പ്രോ ലൈഫ് സമിതി ഡയറക്ടർ ഫാ. പോൾസൺ  സിമെതിക്ക്‌ യാത്രയയപ്പ്
Published on

സെബാസ്റ്റ്യൻ അച്ചന്റെ മഹനീയ സേവനനങ്ങൾ എക്കാലവും അനുസ്മരിക്കും

കൊച്ചി-കോതമംഗലം രൂപതയുടെ കുടുംബപ്രക്ഷിത വിഭാഗത്തിന്റെയും, കെസിബിസി പ്രോ  ലൈഫ് സമിതിയുടെയും നേതൃത്വം മഹനിയമായിരുന്നുവെന്നുവെന്നും അത് എക്കാലവും സ്മരിക്കപ്പെടുമെന്നും കെസിബിസി പ്രോ ലൈഫ് സമിതി ഡയറക്ടർ ഫാ. പോൾസൻ സിമെതി പറഞ്ഞു.

പ്രോ ലൈഫ് സമിതിയുടെ എറണാകുളം മേഖലയുടെ ഡയറക്ടർ എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം മാതൃകപരമായി രുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം രൂപതയുടെ പ്രോ ലൈഫ് സമിതി എറണാകുളം മേഖലാ സമിതി ഡയറക്ടർ സ്ഥാനത്തുനിന്നും സ്ഥലം മാറി കീരമ്പാറ സെന്റ് സെബാസ്ററ്യൻസ്  പള്ളി വികാരിയായി നിയമിതനായ  ഫാ. സെബാസ്റ്റ്യൻ വലിയതാഴത്തു അച്ചന് കെസിബിസി പ്രൊ ലൈഫ് എറണാകുളം മേഖലാ സമിതിയുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ്‌ ശ്രീ ജോൺസൻ സി എബ്രഹാം അധ്യക്ഷത വഹിച്ചു

സവിശേഷമായ പ്രോ ലൈഫ്, കുടുംബ ക്ഷേമ പ്രവർത്തന പദ്ധതിളും പരിപാടികളും നടത്തി മികച്ച രൂപതയും മേഖലയുമാക്കി മാറ്റുവാൻ സെബാസ്റ്റ്യനച്ചന് സാധിച്ചുവെന്നു സമിതി സംസ്ഥാന പ്രസിഡന്റ്‌ ശ്രീ സാബു ജോസ് പറഞ്ഞു.കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സംസ്ഥാന തലത്തിലുള്ള പ്രഥമ സമ്മേളനം എറണാകുളം മേഖലയിൽ മുവാറ്റുപുഴയിൽ മനോഹരമായി നടത്തിയത് ചരിത്രത്തിന്റെ ഭാഗമാണ്. മേഖലാ പ്രസിഡന്റ്‌ ശ്രീ ജോൺസൻ, ജനറൽ സെക്രട്ടറി ശ്രീ ജോയിസ് മുക്കുടം  മറ്റ് സഹ പ്രവർത്തർക്കും നൽകിയ പ്രോത്സാഹനം, മാർഗ നിർദേശങ്ങൾ,എന്നിവയിലൂടെ മാതൃകപരമായി പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന മേഖലയായി ഇടുക്കി, കോതമംഗലം, മുവാറ്റുപുഴ, എറണാകുളം അങ്കമാലി, വരാപ്പുഴ, കൊച്ചി, ആലപ്പുഴ എന്നി രൂപതകൾ ഉൾകൊള്ളുന്ന എറണാകുളം മേഖല മാറിയെന്ന് ശ്രീ സാബു ജോസ് പറഞ്ഞു.

കുടുംബവർഷ ഉത്ഘടനത്തോടനുബ ന്തിച്ചു നടന്ന പ്രാർത്ഥനാ പ്രക്ഷിത  യാത്രയും, വരാപ്പുഴ അതിരുപതയിൽ നടന്ന പ്രോ ലൈഫ് ദിനാഘോഷവും  വളരെ  മനോഹരമായിരുന്നു, ശ്രദ്ധിക്കപ്പെടുകയും കാർഡിനാൾ മാർ ജോർജ് ആലഞ്ചേരി  പിതാവും    അർച്ചു ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ  പിതാവും  ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവും  പ്രശംസി ക്കുകയുണ്ടായി.സെബാസ്റ്റ്യൻ അച്ചൻ സംസ്ഥാന സമിതിക്ക് നൽകിയ ആത്മാർത്ഥമായ പിന്തുണയ്ക്കും പ്രോത്സാഹനങ്ങൾക്കും സംസ്ഥാന സമിതിയുടെ അനുമോദനങ്ങളും നന്ദിയും പ്രസിഡന്റ്‌ സാബു ജോസ് അർപ്പിച്ചു.

എറണാകുളം മേഖലയിൽ കഴിഞ്ഞു കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ നിരവധി കാര്യങ്ങൾ ചെയ്യുവാൻ കഴിഞ്ഞത് സെബാസ്റ്റ്യൻ അച്ചന്റെ മഹനീയ നേതൃത്വംവഴിയാണെന്നു ശ്രീ ജോൺസൻ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. അൽമായർ ആഗ്രഹിക്കുന്ന സ്നേഹം, കരുതൽ, കുടിയാലോചന.. എന്നിവയിലൂടെ നല്ലൊരു കൂട്ടായ്‌മ വളർത്തുവാൻ സാധിച്ചു. പ്രൊ ലൈഫ് ശുശ്രുഷകളുടെ വിജയത്തിന് ബഹുമാനപ്പെട്ട വൈദികരുടെയും സമർപ്പിതരുടെയും പിന്തുണയും പ്രോത്സാഹനവും ആവശ്യമാണെന്നും ശ്രീ ജോൺസൻ പറഞ്ഞു.

രൂപതയിൽ വിവിധ ശുശ്രുഷാ ചുമതലകൾ ഉണ്ടായിരുന്നുവെങ്കിലും പ്രൊ ലൈഫ് പ്രവർത്തനം ഏറെ സന്തോഷവും സംതൃപ്തിയും  നൽകിയെന്ന് മറുപടിപ്രസംഗത്തിൽ സെബാസ്റ്റ്യൻ അച്ചൻ പറഞ്ഞു. സംസ്ഥാന ഡയറക്ടർ പോൾസൺ അച്ചന്റെ  കരുതലും സാബു ജോസ് ബ്രദറിന്റെ സ്നേഹവും പ്രോത്സാഹനവും ജോൺസൻ ചേട്ടന്റെ സജിവതയും ആത്മാർത്ഥതയും  ജോയിസ് ചേട്ടൻ അടക്കമുള്ള എല്ലാപ്രവർത്തകരുടെയും കൂട്ടായ്മയും പ്രോ ലൈഫ് പ്രവർത്തനങ്ങൾക്ക് ശക്തിപകർന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രോ ലൈഫ് സമിതിയും, എറണാകുളം മേഖലയിലെ രൂപതകളും പ്രവർത്തകരും ശ്രീ ജോൺസാണും ടീമിനും നൽകിയ പിന്തുണയ്ക്കും അദ്ദേഹം നന്ദിയർപ്പിച്ചു. തുടർന്നും പ്രൊ ലൈഫ് പ്രവർത്തനങ്ങൾക്ക്  പിന്തുണ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org