വിശുദ്ധ ചാവറയച്ചന്റെ കുടുംബദര്‍ശനങ്ങള്‍ തലമുറകള്‍ക്കു പ്രചോദനം

ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്‍്ററിന്റെ രജതജൂബിലി ആഘോഷവും 8-ാമത് ക്രിസ്തുമസ്സ് കരോള്‍ ഗാന മത്സരവും എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്യുന്നു. ജോണ്‍സണ്‍ സി. എബ്രഹാം, ജിസ് ജോയ്, ബെന്‍സി മാത്യു, കെ.വി. തോമസ്, റവ. ഡോ. തോമസ് ചാത്തം പറമ്പില്‍, മന്ത്രി റോഷി അഗസ്റ്റിന്‍, ഹൈബി ഈഡന്‍, റവ. ഡോ. മാര്‍ട്ടിന്‍ മള്ളാത്ത്, ഫാ. തോമസ് പുതുശ്ശേരി എന്നിവര്‍ സമീപം.

ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്‍്ററിന്റെ രജതജൂബിലി ആഘോഷവും 8-ാമത് ക്രിസ്തുമസ്സ് കരോള്‍ ഗാന മത്സരവും എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്യുന്നു. ജോണ്‍സണ്‍ സി. എബ്രഹാം, ജിസ് ജോയ്, ബെന്‍സി മാത്യു, കെ.വി. തോമസ്, റവ. ഡോ. തോമസ് ചാത്തം പറമ്പില്‍, മന്ത്രി റോഷി അഗസ്റ്റിന്‍, ഹൈബി ഈഡന്‍, റവ. ഡോ. മാര്‍ട്ടിന്‍ മള്ളാത്ത്, ഫാ. തോമസ് പുതുശ്ശേരി എന്നിവര്‍ സമീപം.

Published on

കൊച്ചി: മൂല്യങ്ങളും നന്മകളും സമന്വയിക്കുന്ന വിശുദ്ധ ചാവറയച്ചന്റെ കുടുംബദര്‍ശനങ്ങള്‍, തലമുറകള്‍ക്കു പ്രചോദനമെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്ററിന്റെയും ചാവറ മാട്രിമണിയുടെയും രജതജൂബിലി ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാവറയച്ചന്റെ സന്ദേശങ്ങള്‍ പുതിയ കാലത്തിനു പങ്കുവയ്ക്കുന്നതില്‍ ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്ററിന്റെ സേവനം വിലപ്പെട്ടതാണ്. ഉത്തമ കുടുംബങ്ങളെ രൂപപ്പെടുത്തുന്നതില്‍ ചാവറ മാട്രിമണിയും സവിശേഷ ശ്രദ്ധ നല്‍കുന്നുവെന്നതും മാതൃകാപരമാണ്. കോവിഡ്കാലത്ത് സിഎംഎഐ സഭയും ചാവറ സ്ഥാപനങ്ങളും നടത്തിയിട്ടുള്ള സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ അനേകര്‍ക്കു സഹായമായെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

രജതജൂബിലി സമ്മേളനം എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്തു. മറ്റുള്ളവര്‍ക്കായി നമ്മള്‍ ചെയ്യുന്ന നന്മകള്‍, കാലിത്തൊഴുത്തിലെ ഉണ്ണീശോയ്ക്കു ഹൃദയപൂര്‍വം നല്‍കുന്ന കാഴ്ചകളാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

സിഎംഐ പ്രിയോര്‍ ജനറാള്‍ റവ.ഡോ. തോമസ് ചാത്തംപറമ്പില്‍ അധ്യക്ഷത വഹിച്ചു. എട്ടാമതു ക്രിസ്മസ് കരോള്‍ ഗാനമത്സരം മന്ത്രി ഉദ്ഘാടനം ചെയ്തു.

ജൂബിലിയോടനുബന്ധിച്ചു ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്ററും ചാവറ മാട്രിമണിയും തോപ്പുംപടി ഔവര്‍ ലേഡീസ് സ്‌കൂളിന്റെ ഹൗസ് ചലഞ്ച് പദ്ധതിയുമായി ചേര്‍ന്നു ചെല്ലാനം കുതിരക്കൂര്‍ക്കരി ദ്വീപില്‍ നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ആര്‍ച്ച്ബിഷപ് കരിയിലും ഫാ. ചാത്തംപറമ്പിലും ചേര്‍ന്നു നിര്‍വഹിച്ചു.

ഹൈബി ഈഡന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ടി.ജെ. വിനോദ് എംഎല്‍എ, മുന്‍ മന്ത്രി കെ.വി. തോമസ്, നടന്‍ ബെന്‍സി മാത്യൂസ്, സംവിധായകന്‍ ജിസ് ജോയ്, തിരക്കഥാകൃത്ത് ജോണ്‍പോള്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ റവ.ഡോ. മാര്‍ട്ടിന്‍ മള്ളാത്ത്, ഫാ. ബിജു വടക്കേല്‍, ചാവറ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി, ചാവറ മാട്രിമണി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

ക്രിസ്മസ് കരോള്‍ഗാനമത്സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org