സ്റ്റാൻ സാമിയുടെ മരണം പ്രതിഷേധവുമായി കുടുംബ കൂട്ടായ്മ കേന്ദ്രസമിതി 

സ്റ്റാൻ സാമിയുടെ മരണം പ്രതിഷേധവുമായി കുടുംബ കൂട്ടായ്മ കേന്ദ്രസമിതി 
സെൻ്റ് ആൻ്റണീസ് പള്ളി പുത്തൻപീടിക കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ സ്റ്റാൻ സാമിയുടെ മരണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. പളളിയങ്കണത്തിൽ നടന്ന പ്രതിഷേധ യോഗം കോവിഡ് പ്രോട്ടോകൾ അനുസരിച്ചാണ് നടത്തിയ ത് ഇടവക വികാരി ഫാ. റാഫേൽ താണ്ണിശ്ശേരി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സ്റ്റാൻ സാമിയുടെ മരണം ഏറെ നടുക്കം രേഖപ്പെടുത്തുന്നതും, ജാർഖണ്ഡിലെ ആദിവാസി ഗോത്രവർഗ്ഗങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയതിൻ്റെ പേരിൽ വേട്ടയാടപ്പെട്ട് നീതി നിഷേധിക്കപ്പെട്ട് മരണത്തിന് കീഴടങ്ങിയത് ജനാധിപത്യ ഇന്ത്യക്ക് അപമാനമാണെന്നും അദേഹം പറഞ്ഞു .കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ആൻ്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസി.വികാരി ഫാ. നിൻ്റോ കണ്ണംമ്പുഴ SDV, കൈക്കാരൻ ആൻറണി തട്ടിൽ ഭാരവാഹികളായ മാഗി റാഫി, ലൂയീസ് താണിക്കൽ, ജെയ്ക്കബ്ബ് തച്ചിൽ, ഷാലി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു മെഴുകുതിരി തെളിയിച്ചും, പ്ലക്കാർഡ് കൾ പിടിച്ചുമാണ് പ്രതിഷേധം നടത്തിയത്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org