കുടുംബശാക്തീകരണ പദ്ധതി - ഗുണഭോക്തൃ സംഗമവുംപരീശീലന കളരിയും സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായുള്ള ഗുണഭോക്തൃ സംഗമത്തിന്റെയും പരിശീലന കളരിയുടെയും ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) നിത്യമോള്‍ ബാബു, ഫാ. സുനില്‍ പെരുമാനൂര്‍, നിര്‍മ്മലാ ജിമ്മി, ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം, തോമസ് കോട്ടൂര്‍, ഡോ. റോസമ്മ സോണി, ആലീസ് ജോസഫ്, ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ സമീപം

കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ സംഗമവും പരിശീലന കളരിയും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ഗുണഭോക്തൃ സംഗമത്തിന്റെയും പരിശീലന കളരിയുടെയും ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് അതിജീവനത്തോടൊപ്പം മുഖ്യധാരാവത്ക്കരണത്തിനും വഴിതെളിക്കുവാന്‍ കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രയാസപ്പെടുന്ന കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കിയുള്ള കുടുംബശാക്തീകരണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അടിസ്ഥാനസൗകര്യ വികസനം, തൊഴില്‍ നൈപുണ്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യക്ഷേമം തുടങ്ങിയ വിവിധ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് 6 വര്‍ഷക്കാലത്തേയ്ക്ക് തുടര്‍ച്ചയായി ധനസഹായം ലഭ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭേക്തൃ സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട പരിശീലന കളരിക്ക് കെ.എസ്.എസ്.എസ് സേവ് എ ഫാമിലി പ്ലാന്‍ ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ നിത്യമോള്‍ ബാബു നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org