പ്രയാസപ്പെടുന്ന കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്ക് കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കും - ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കുടുംബശാക്തീകണ പദ്ധതി പുതിയ പങ്കാളികളുടെ സംഗമവും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
പ്രയാസപ്പെടുന്ന കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്ക് കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കും - ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയിലേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളുടെ സംഗമത്തിന്റെയും ബോധവല്‍ക്കരണ പരിപാടിയുടെയും ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ടി.സി റോയി, ഡോ. റോസമ്മ സോണി, ഫാ. സുനില്‍ പെരുമാനൂര്‍, നിത്യമോള്‍ ബാബു എന്നിവര്‍ സമീപം.

കോട്ടയം: പ്രയാസപ്പെടുന്ന കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്ക് കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകണ പദ്ധതിയിലേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളുടെ സംഗമത്തിന്റെയും ബോധവല്‍ക്കരണ പരിപാടിയുടെയും ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക്് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കുന്നതൊടൊപ്പം വിവിധ കര്‍മ്മ പദ്ധതികളിലൂടെ പടിപടിയായുള്ള ഉയര്‍ച്ചയിലേയ്ക്കു നയിക്കുവാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.സി. റോയി എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ആറ് വര്‍ഷം പ്രതിമാസ ധനസഹായം ലഭ്യമാക്കി വിദ്യാഭ്യാസം, ആരോഗ്യം വരുമാന പദ്ധതി, തൊഴില്‍ നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ പുരോഗതി കൈവരിക്കത്തക്ക വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്. സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട ബോധവല്‍ക്കരണ ക്ലാസ്സിന് ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ നിത്യബോള്‍ ബാബു, ബെസ്സി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.