മനുഷ്യസമൂഹത്തെ ഒന്നിച്ചു ചേര്‍ക്കുന്ന ശക്തിയാണ് കുടുംബം – പ്രൊഫ. കെ.വി.തോമസ് എം.പി

മനുഷ്യസമൂഹത്തെ ഒന്നിച്ചു ചേര്‍ക്കുന്ന ശക്തിയാണ് കുടുംബം – പ്രൊഫ. കെ.വി.തോമസ് എം.പി

കൊച്ചി: മനുഷ്യസമൂഹത്തില്‍ എല്ലാവരെയും ഒന്നിച്ചുചേര്‍ക്കുന്ന ശക്തിയാണ് കുടുംബം. കുടുംബത്തിലെ സ്നേഹബന്ധങ്ങളായ അപ്പനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും കൊച്ചുമക്ക ളും ഒന്നിക്കുന്ന മഹത്തായ സംസ്കാരത്തിന് ഉലച്ചില്‍ സംഭവിച്ചാല്‍ അത് സമൂഹത്തിന് തന്നെ ഉണ്ടാകുന്ന പോറലാകുമെന്ന് പ്രൊഫ. കെ.വി. തോമസ് എം.പി അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്‍ററും ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച ലോക കുടുംബദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എം.ഐ. സഭാ അജപാലന വിഭാഗം ജനറല്‍ കൗണ്‍സിലര്‍ റവ. ഡോ. സാജു ചക്കാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു. തെറ്റിദ്ധാരണകള്‍, സംശയം തുടങ്ങിയവ അകറ്റി, പ്രാര്‍ത്ഥന വിശ്വാസം എന്നിവയിലൂന്നിയ കുടുംബജീവിതമുണ്ടാകണമെന്ന് മുഖ്യാതിഥി മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ജെ.ബി. കോശി അഭിപ്രായപ്പെട്ടു. കുടുംബജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കി വേണം കുടുംബജീവിതത്തിലേക്ക് പ്രവേശിക്കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍ വനിതാകമ്മീഷന്‍ അംഗം പ്രൊഫ. മോനമ്മ കൊക്കാട് അഭിപ്രായപ്പെട്ടു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്‍റ് പൗലോസ് കെ. മാത്യു, ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സിഎംഐ, ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി. എബ്രഹാം, ജോസഫ് അല്‍ഫോന്‍സ് ലോപ്പസ് എന്നിവര്‍ പ്രസംഗിച്ചു. എസ്. എസ്.എല്‍.സി. ക്ക് മുഴുവന്‍ എ പ്ലസ് കരസ്ഥമാക്കിയ അനീറ്റ മേരിക്ക് സോമന്‍ ബേബി പുരസ്ക്കാരം നല്കി ആദരിച്ചു. കുടുംബജിവിതത്തിന്‍റെ അമ്പതാണ്ടുകള്‍ പൂര്‍ത്തിയാക്കിയ സെബാസ്റ്റ്യന്‍ – റീത്ത ദമ്പതികളെ പുരസ്കാരം നല്‍കി ആദരിച്ചു. നിര്‍ദ്ധന കുടുംബത്തിനുള്ള വിവാഹധനസഹായം ഫാ. റോബി കണ്ണന്‍ചിറ സിഎംഐ നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org