
പറവൂര്‍: പരിശുദ്ധ കന്യകാമാതാവിനോടുള്ള വിശ്വാസവും സ്‌നേഹവും പ്രഖ്യാപിച്ച് ജപമാലയും ജപമാല റാലിയും സംഘടിപ്പിച്ചു , ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ മതബോധന വിഭാഗവും സി. എല്‍. സിയും, തിരുബാലസഖ്യവും സംയുക്തമായാണ് റാലി സംഘടിപിച്ചത്. ഇടവക വികാരി ഫാ. ആന്റണി ബിനോയ് അറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സഹ വികാരി ഫാ. ആന്റണ്‍ ജോസഫ് ഇലഞ്ഞിക്കല്‍ സന്ദേശം നല്‍കി. സി. എല്‍. സി യിലെയും തിരുബാല സഖ്യത്തിലെയും അംഗങ്ങള്‍ പരിശുദ്ധ കന്യകാമാതാവിന്റെയും , മാലാഖമാരുടെയും വേഷമണിഞ്ഞ് റാലിക്ക് മാറ്റ് കൂട്ടി. മതബോധന എച്ച് . എം. സെബാസ്റ്റ്യന്‍ കെ. സി., സെക്രട്ടറി മഡോണ ജോസഫ് , സി. എല്‍. സി ആനിമേറ്റര്‍ ജോയ്‌സി സിജു. തിരുബാലസഖ്യം ആനിമേറ്റര്‍ ജോമോള്‍ , അദ്ധ്യാപകരായ ജായ് , തോബിത്ത്, ശാലിനി, സി. എല്‍. സി പ്രസിഡന്റ് ലെവിന്‍ പോള്‍ സെക്രട്ടറി ഏബല്‍ ആന്റണി ഭാരവാഹികളായ ആന്‍ഡ്രോമോസിന്‍, ഏബല്‍ പി. എം എന്നിവര്‍ നേതൃത്വം നല്‍കി