വിശ്വാസം വലിയ  ആശ്വാസം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ

വിശ്വാസം വലിയ  ആശ്വാസം: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
Published on

നിരവ്: ജീവിത പ്രതിസന്ധികളിലും ബുദ്ധിമുട്ടുകളിലും ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം ക്രിസ്ത്യാനികൾക്ക് വലിയ ആശ്വാസമെന്ന് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. ദൈവത്തിൻ്റെ കരുണ ആവശ്യമില്ലാത്തവനും പാപബോധമില്ലാത്തവനും ഒരിക്കലും ദൈവ വിശ്വാസത്തിൽ ആഴപ്പെടുന്നില്ലെന്ന് ഫ്രാൻസിസ് മാർപാപ്പയെ ഉദ്ധരിച്ചു കൊണ്ട്  അദ്ദേഹം അനുസ്മരിപ്പിച്ചു.പാലക്കയം നിർവ് ഇടവകയിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ആഘോഷമായ വിശുദ്ധ കുർബാന നല്കി കൊണ്ടുള്ള കുർബാന മധ്യേയുള്ള സന്ദേശത്തിലാണ് അഭിവന്ദ്യ പിതാവ് ഇപ്രകാരം പറഞ്ഞത്.കുർബാനക്ക് ശേഷം സാഞ്ചോ ഹൗസിങ്ങ് പ്രോജക്ട്ടിൻ്റെ ഭാഗമായി നിർമ്മിച്ച വീടിൻ്റെ ആശിർവാദ കർമ്മവും പിതാവ് നിർവഹിച്ചു. ഇടവക ജനത്തെ അഭിനന്തിച്ച പിതാവ് നിരവ് ഇടവക ഇനിയും കൂടുതൽ ആത്മീയവും ഭൗതീകവുമായി വളരട്ടെ എന്നാശംസിച്ചു. ഇടവക വികാരിയും കൈക്കാരന്മാരും കമ്മിറ്റിക്കാരും ചേർന്ന് വേണ്ട ക്രമീകരണങ്ങൾ നിർവഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org