
അങ്കമാലി: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ആരംഭത്തോടനുബന്ധിച്ച് കേരള ഐ ബാങ്ക് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ എല്‍ എഫ് ആശുപത്രിയില്‍, നേത്രദാന രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സന്നധപ്രവര്‍ത്തകരെ ആദരിച്ചു. നേത്രദാന രംഗത്തെ വെല്ലുവിളികളും പ്രതിസന്ധികളും ചര്‍ച്ച ചെയ്ത് പരിഹാര മാര്‍ഗങ്ങള്‍ക്ക് രൂപം കൊടുത്തു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം നടനും, സംവിധായകനുമായ മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. നേത്രദാന രംഗത്ത് മികവ് തെളിയിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്കും, സംഘടനകള്‍ക്കും ചടങ്ങില്‍ പ്രശംസാഫലകം സമ്മാനിച്ചു. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി മാള, റോയല്‍ ട്രാക്ക് കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി കൊരട്ടി, സെന്റ് മേരീസ് യാക്കോബായ കത്തീഡ്രല്‍ ചര്‍ച്ച് പള്ളിക്കര, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വാടാനപ്പിള്ളി, നല്ല സമരിയന്‍ കുറ്റിക്കാട്, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പുതുക്കാട്, കനിവ് പാലിയേറ്റീവ് കെയര്‍ പറവൂര്‍, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ഉറക്കാട്, ഡി പോള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മണ്ണുത്തി, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വെണ്ണൂര്‍, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ചൂണ്ടി, ദര്‍ശന സഭ മണലൂര്‍, വ്യാപാര വ്യവസായി ഏകോപന സമിതി കല്ലേറ്റുംകര എന്നീ സംഘടനകളും, സന്നധപ്രവര്‍ത്തകരായ പൗലോസ് താഴേക്കാട്, ബെന്നി കണ്ടശാംകടവ്, പൗലോസ് പുത്തന്‍ചിറ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. എല്‍ എഫ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ജോയ് അയിനിയാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസിറ്റന്റ് ഡയറക്ടറും, നേത്രബാങ്ക് ജനറല്‍ സെക്രട്ടറിയുമായ ഫാ. വര്‍ഗീസ് പാലാട്ടി, നേത്രബാങ്ക് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഹില്‍ഡ നിക്‌സണ്‍, നേത്രബാങ്ക് ട്രഷറര്‍ ഡോ. തോമസ് ചെറിയാന്‍, ദേശീയ അന്ധത നിവാരണ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ സുജാത പി വി, നേത്രബാങ്ക് വോളണ്ടിയര്‍മാരായ പോള്‍ ജി തോമസ്, ഏഞ്ചല്‍സ് എം പി എന്നിവര്‍ പ്രസംഗിച്ചു.