പുത്തന്‍പീടിക : സെന്റ് ആന്റണീസ് പള്ളി പുത്തന്‍പീടിക കത്തോലിക്ക കോണ്‍ഗ്രസ്സിന്റെയും, തൃശ്ശൂര്‍ ട്രിനിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയും ഡി ഡി ആര്‍ സി തൃശ്ശൂര്‍ ലാബിന്റെയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പും, രക്തപരിശോധനയും പള്ളി മതബോധന ഹാളില്‍ നടത്തി. കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇടവക ഡയറക്ടര്‍ റവ.ഫാ ജോസഫ് മുരിങ്ങാത്തേരി സൗജന്യ നേത്രപരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത ജനറല്‍ സെക്രട്ടറി കെ.സി. ഡേവീസ് മുഖ്യാതിഥിയായിരുന്നു. പാദുവ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സി.ഷിജി ആന്റോ, കത്തോലിക്ക കോണ്‍ഗ്രസ് പഴുവില്‍ ഫൊറോന സെക്രട്ടറി ഓസ്റ്റിന്‍ പോള്‍, വാര്‍ഡ് മെമ്പര്‍ മിനി ആന്റോ, കത്തോലിക്ക കോണ്‍ഗ്രസ്സ് സെക്രട്ടറി ജോബി.സി.എല്‍, ട്രഷറര്‍ ലൂയീസ് താണിക്കല്‍ ട്രിനിറ്റി ഹോസ്പിറ്റല്‍ ഡോ ശ്രീലക്ഷ്മി, പി ആര്‍ ഒ ബിജോഷ് എന്നിവര്‍ പ്രസംഗിച്ചു. ഷാലി ഫ്രാന്‍സിസ്, ജെസ്സി വര്‍ഗ്ഗീസ്, കെ.എ. വര്‍ഗ്ഗീസ്, ആനി ജോയ്, ആല്‍ഡ്രിന്‍ ജോസ്, ബിജു ബാബു, എ.സി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. നൂറ്റമ്പതോളം പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്