നേത്രദാന പക്ഷാചരണവും ജ്യോതിർഗമയ ഉദ്ഘാടനവും

നേത്രദാന പക്ഷാചരണവും ജ്യോതിർഗമയ ഉദ്ഘാടനവും
Published on

അങ്കമാലി: ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ചു നേത്രബാങ്ക് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ എം.ജി യൂണിവേഴ്സിറ്റി, യുസി കോളേജ് എന്നിവിടങ്ങളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സഹകരണത്തോടെ ജില്ലാ തലത്തിൽ നടപ്പിലാക്കുന്ന നേത്രദാന ബോധവൽക്കരണ യജ്ഞo, നേത്രദാന സമ്മതപത്ര സമർപ്പണം (ജ്യോതിർഗമയ പദ്ധതി), എന്നിവയുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എം. പി., നിർവഹിച്ചു.

ഈശ്വരന്റെ വരദാനമായ കണ്ണുകള് മണ്ണിനുള്ളതല്ല, മനഷ്യനുള്ളതാണെന്നും നേത്രദാനം മഹാപുണ്യം ആണെന്നും ഉള്ള സന്ദേശം ജനങ്ങളിലെത്തിക്കാന് മതനേതാക്കള് മുന്നോട്ട് വരണമെന്ന് നേത്രബാങ്ക് പ്രസിഡന്റും എല്.എഫ്. ഹോസ്പിറ്റല് ഡയറക്ടറുമായി ഫാ. ജേക്കബ്ബ് ജി. പാലയ്ക്കപ്പിള്ളി മുഖ്യപ്രഭാഷണത്തില് ഉദ്ബോധീപ്പിച്ചു.

നേത്രദാനം സംബന്ധിച്ച പൊതുജനങ്ങളുടെ സംശയങ്ങൾക്ക് നേത്രബാങ്ക് മെഡിക്കൽ ഡയറക്ടർ ഡോ. ഹിൽഡ നിക്സൺ മറുപടി നൽകി.

ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, എൽ. എഫ്. ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, അസ്സി. ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, നാഷണൽ സർവ്വിസ് സ്കീം ജില്ല കോ-ഓഡിനേറ്റർ റവ. എൽദോ കെ. ജോയി, ഡോ. അനുമോൾ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

അങ്കമാലി എൽ. എഫ്. ആശുപത്രിയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയെ സമ്പൂർണ്ണ തിമിരവിമുക്തമാക്കാനുള്ള ദൃഷ്ടി 2024-26 സൗജന്യ ചികിത്സാപദ്ധതി രണ്ടാംഘട്ടവും ഉദ്ഘാടനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org