
ഗ്രന്ഥകാരന്‍ മരിച്ചാലും അദ്ദേഹത്തിന്റെ കൃതികള്‍ പിന്നീട് ചര്‍ച്ച ചെയ്യപ്പെടുന്നതാണ് നിരൂപണമെന്ന് പി. കെ. രാജശേഖരന്‍ അഭിപ്രായപ്പെട്ടു. മലയാളഭാഷ ആദ്യമായി അച്ചടിച്ച് വന്നതിന്റെ 200-ാം വര്‍ഷമായ 2022-ല്‍ തന്നെയാണ് പുതിയ ലിപിയ്ക്ക് 50 വര്‍ഷം തികയുന്നതും. സാഹിത്യനിരൂപണം ഉള്ളതുകൊണ്ടാണ് ഒന്നും രണ്ടും നൂറ്റാണ്ട് കഴിഞ്ഞ കൃതികള്‍ ഇന്നും മഹത്തായി നിലനില്‍ക്കുന്നത്, സാഹിത്യ വിമര്‍ശനത്തിലൂടെ രചനകള്‍ ചരിത്രത്തിലേക്ക് മാറുന്നുവെന്നും പി.കെ. രാജശേഖരന്‍ പറഞ്ഞു. മലയാള ഭാഷാവാരാചരണത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച പ്രഭാഷണപരമ്പരയില്‍ മലയാള നിരൂപണസാഹിത്യം എന്ന വിഷയത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ. എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അജിത്കുമാര്‍, ഫാ. തോമസ് പുതുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
നവംബര്‍ 3 ന് വൈകുന്നേരം 4 മണിക്ക് ഡോ. സുമി ജോയി ഓലിയപ്പുറം അദ്ധ്യക്ഷ വഹിക്കുന്ന ചടങ്ങില്‍ കഥയില്‍ പ്രവേശനമില്ലാത്തവര്‍ എന്ന വിഷയത്തെക്കുറിച്ച് പി. എഫ്. മാത്യൂസ് മുഖ്യപ്രഭാഷണം നടത്തും.