
മലയാറ്റൂര്‍: മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികത്തോടനുബന്ധിച്ച് മലയാറ്റൂര്‍ സെ. തോമസ് പള്ളി ലേഖനമത്സരം നടത്തുന്നു. ''മാര്‍ത്തോമ്മാശ്ലീഹായുടെ സുവിശേഷപ്രഘോഷണത്തിന്റെ സ്വാധീനം ഭാരതത്തത്തില്‍'' എന്നതാണു വിഷയം. 15,000 രൂപാ ഒന്നാം സമ്മാനവും 10,000 രൂപാ രണ്ടാം സമ്മാനവും 7500 രൂപാ മൂന്നാം സമ്മാനവും നല്‍കുന്നു. കൂടാതെ അഞ്ചു പ്രോത്സാഹനസമ്മാനങ്ങളും ഉണ്ടായിരിക്കും. 2022 മാര്‍ച്ച് 30 വരെ മത്സരത്തിനായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. ലേഖനങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 15. മലയാളത്തിലെഴുതിയ ലേഖനങ്ങളുടെ ദൈര്‍ഘ്യം എ4 പേപ്പറില്‍ 6 മുതല്‍ 8 വരെ പേജുകളാകാം. (എംഎല്‍-ടിടി രേവതി ഫോണ്ടില്‍ 12 പോയിന്റ് വലിപ്പത്തില്‍ / font: ML-TT-Revathi; size : 12pt ). ഗ്രന്ഥസൂചി, അനുബന്ധം എന്നിവ പുറമെ. നിലവാരം പുലര്‍ത്തുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്.