സഹൃദയ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ശിലാസ്ഥാപനം

സഹൃദയ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ശിലാസ്ഥാപനം
Published on

പൊന്നുരുന്നി : എറണാകുളം - അങ്കമാലി അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ ഭിന്നശേഷിക്കാരുടെ ക്ഷേമ, പുനരധിവാസത്തിനായി നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശൈശവകാലത്തുതന്നെ ശാരീരിക, മാനസിക വെല്ലുവിളികള്‍ കണ്ടെത്താനും അതിനനുസൃതമായി ശാസ്ത്രീയമായ ഇടപെടലുകള്‍ നടത്താനുമുള്ള ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ ശിലാസ്ഥാപന കര്‍മ്മം അതിരൂപത മെത്രാപ്പോലിത്തന്‍ വികാരി മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു.

പൊന്നുരുന്നി സഹൃദയ കോംപ്ലക്‌സില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ അതിരൂപത വികാരി ജനറല്‍ ഫാ. ആന്റോ ചേരാന്തുരുത്തി, സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി പുതിയാപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ഫാ. തോമസ് വൈക്കത്തുപറമ്പില്‍, ഫാ. സിബിന്‍ മനയംപിള്ളി, ഫാ. ആന്റണി ഇരവിമംഗലം, ഫാ. പിന്റോ പുന്നയ്ക്കല്‍, ഫാ. വര്‍ഗീസ് പാലാട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു.

നവജാത ശിശുക്കളിലും ബാല്യകാലത്തും ശാരീരിക, മാനസിക വെല്ലുവിളികള്‍ കണ്ടെത്തി, കൃത്യമായ രോഗനിര്‍ണ്ണയവും ചികിത്സാ - തെറാപ്പി സേവനങ്ങളും ശിശുക്കള്‍ക്കും കുടുംബത്തിനും ലഭ്യമാക്കുകയാണ് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ ലക്ഷ്യമെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org