
പുത്തന്‍പീടിക : സെന്റ് ആന്റണീസ് പള്ളി കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പച്ചക്കറി വിത്ത് വിതരണം നടത്തി.
വിഷരഹിത പച്ചക്കറി അടുക്കളത്തോട്ടത്തിലൂടെ വലിയ രോഗങ്ങളില്‍ നിന്നും മുക്തി നേടുന്നതിനും, പച്ചക്കറി കൃഷിയിലേക്ക് പുതു തലമുറയെ പകര്‍ന്നു നല്‍കുക എന്ന ആശയം നല്‍കുകയും ചെയ്തു കൊണ്ടാണ് പരിസ്ഥിതിദിനാഘോഷം നടത്തിയത്.
രണ്ടാമത്തെ ദിവ്യബലിക്കു ശേഷം പള്ളിയങ്കണത്തില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം ഇടവക വികാരി റവ.ഫാ. ജോസഫ് മുരിങ്ങാത്തേരി കൈക്കാരന്‍ സണ്ണി.കെ.എ ക്ക് പച്ചക്കറി വിത്ത് നല്‍കി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു.
അസി. വികാരി ഫാ.ജോഫിന്‍ അക്കരപട്ട്യേക്കല്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. ഭാരവാഹികളായ ജെസ്സി വര്‍ഗ്ഗീസ്, ലൂയീസ് താണിക്കല്‍, ആല്‍ഡ്രിന്‍ ജോസ്, എ.സി. ജോസഫ്, ഷാജു മാളിയേക്കല്‍, ഷാലി ഫ്രാന്‍സിസ്, വിന്‍സെന്റ് കുണ്ടുകുളങ്ങര, ഗ്ലാഡിസ് ഫെന്നി എന്നിവര്‍ പ്രസംഗിച്ചു .