പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

ഫോട്ടോ അടിക്കുറിപ്പ്: സൗത്ത് റെയിൽവേ ഏരിയ മാനേജർ നിതിൻ നോർബർട്ട്  റെയിൽവേ പരിസരത്തു വൃക്ഷതൈ നടുന്നു. റെയിൽവേ ചൈൽഡ്‌ലൈൻ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, സ്റ്റേഷൻ മാനേജർ കെ. പി. ബി പണിക്കർ, സഹൃദയ അസ്സിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മയ്പ്പാൻ, ചൈൽഡ്‌ലൈൻ കൗൺസിലർ  അമൃത ശിവൻ, അഞ്ജന മഹേഷ്‌, എ. ഡി. ആർ. എം സുബ്രഹ്മണിയൻ എന്നിവർ സമീപം.

എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സൗത്ത് റെയിൽവേ ഏരിയ മാനേജർ നിതിൻ  നോർബർട് അധ്യക്ഷത വഹിച്ച ചടങ്ങിൽ റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാദർ ജോസഫ് കൊളുത്തുവെള്ളിൽ വൃക്ഷത്തൈകൾ സ്റ്റേഷൻ മാനേജർ കെ. പി. ബി പണിക്കർക്കു നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു.സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഏരിയ മാനേജർ നിതിൻ നോർബെർട്ടിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ ആഘാതം കുറയ്ക്കാൻ പരിസ്ഥിതി സംരക്ഷണത്തിന് നാം ഏറെ ശ്രദ്ധ ചെലുത്തണമെന്ന്  ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അഭിപ്രായപ്പെട്ടു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ആൻസിൽ മയ്പ്പാൻ, ഡെപ്യൂട്ടി ജനറൽ മാനേജർ ഗണേഷ് വെങ്കിടാചലം സുബ്രഹ്മണ്യൻ, റെയിൽവേ ചൈൽഡ്‌ലൈൻ കോർഡിനേറ്റർ ഷാനോ ജോസ്, കൗൺസിലർ അമൃത ശിവൻ, സ്റ്റാഫ് അംഗങ്ങളായ ബേസിൽ വർഗീസ്, അഞ്ജന മഹേഷ്‌ , മാത്യു ഉബോൾഡിൻ, ഷിംജോ ദേവസ്യ എന്നിവർ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org