എവരേയും ഉള്‍ക്കൊള്ളുന്ന സ്‌നേഹമനസ്സ് സ്വന്തമാക്കണം: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തോടു ചേര്‍ന്നു നിര്‍മിച്ച വൈദിക മന്ദിരത്തിന്റെയും 'കുരിശിന്റെ വഴി' തീര്‍ഥപാതയുടെയും സമര്‍പ്പണം ബിഷപ് നിര്‍വഹിച്ചു.
എവരേയും ഉള്‍ക്കൊള്ളുന്ന സ്‌നേഹമനസ്സ് സ്വന്തമാക്കണം: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

അങ്ങാടിപ്പുറം: പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തോടു ചേര്‍ന്ന് പുതുതായി നിര്‍മിച്ച വൈദിക മന്ദിരത്തിന്റെയും 'കുരിശിന്റെ വഴി' തീര്‍ഥപാതയുടെയും സമര്‍പ്പണ തിരുക്കര്‍മങ്ങള്‍ ഭക്തിസാന്ദ്രമായി. താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആഘോഷമായ വി.കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.വികാരി ഫാ.സെബാസ്റ്റ്യന്‍ പുരയിടത്തില്‍, സിഎഫ്‌ഐസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ.ആന്റണി കൊച്ചുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായി.

'മറ്റുള്ളവരുടെ പാദം കഴുകുന്ന സ്‌നേഹം നാം സ്വന്തമാക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മനസ്സാണ് ദൈവം ആഗ്രഹിക്കുന്നത്. അവഹേളിക്കുന്നവരെയും സ്‌നേഹിതാ എന്നു വിളിക്കാനുള്ള വിശാലമായ ആത്മീയതയിലേക്ക് നമ്മള്‍ വളരണം.കുരിശിന്റെ വഴിയേ യാത്ര ചെയ്യുന്നവര്‍ ദൈവത്തിന്റെ മുഖം കാണും' സമര്‍പ്പണ സന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു ബിഷപ്.

വികാരി ഫാ.സെബാസ്റ്റ്യന്‍ പുരയിടത്തില്‍, അസി.വികാരി ഫാ.തോമസ് മാവുങ്കല്‍, പാരിഷ് സെക്രട്ടറി മനോജ് വീട്ടുവേലിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. മാത്യു ഇരുപ്പക്കാട്ട്, ആര്‍ട്ടിസ്റ്റ് ബെന്നി എന്നിവര്‍ക്ക് ബിഷപ് ഉപഹാരം നല്‍കി.

കോണ്‍ടാക്ടര്‍ ജോയ്‌സി വാലോലിക്കല്‍, ട്രസ്റ്റിമാരായ ലാലി കണിയാഞ്ഞാലില്‍, സന്തോഷ് പുത്തന്‍പുരയ്ക്കല്‍, ജോണിക്കുട്ടി ഇയ്യാലില്‍, മാത്തുക്കുട്ടി പുത്തന്‍പുരയ്ക്കല്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വൈദികരും സന്യസ്തരും ഇടവകാംഗങ്ങളുമടക്കം നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കാളികളായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org