ന്യുറോ ഡൈവര്‍ജന്റ് വ്യക്തികള്‍ക്കായി എംപവര്‍മെന്റ് ഗാല സംഘടിപ്പിച്ചു

ന്യുറോ ഡൈവര്‍ജന്റ് വ്യക്തികള്‍ക്കായി എംപവര്‍മെന്റ് ഗാല  സംഘടിപ്പിച്ചു
Published on

പൊന്നുരുന്നി: യഥാര്‍ത്ഥ വികസനം എന്നത് അര്‍ഹരായവരെയെല്ലാം ഉള്‍പ്പെടുത്തുന്നതും സാധാരണക്കാരിലേക്കും എത്തിച്ചേരുന്നതുമാണെന്ന ബോധ്യം സമൂഹത്തില്‍ വളരുമ്പോള്‍ മാത്രമേ സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് പുരോഗതി ഉണ്ടാവുകയുള്ളൂ എന്ന് ഹൈബി ഈഡന്‍ എം.പി. അഭിപ്രായപ്പെട്ടു. പൊന്നുരുന്നി സഹൃദയ കര്‍ദിനാള്‍ പാറേക്കാട്ടില്‍ ഓഡിറ്റോറിയത്തില്‍ ഇന്‍ക്ലൂസിസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ന്യൂറോ ഡൈവര്‍ജന്റ് ആയ വ്യക്തികള്‍ക്ക് ഐ.ടി. മേഖലയില്‍ പരിശീലനം നല്‍കി തൊഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയുടെ മൂന്നാം ബാച്ചിന്റെ സംഗമവും സര്‍ട്ടിഫിക്കറ്റു വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2009 ല്‍ വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിലായെങ്കിലും ഭിന്നശേഷി കുട്ടികള്‍ ഇന്നും പണം കൊടുത്താണ് പഠിക്കേണ്ടി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടി സി.എസ് വൈസ് പ്രസിഡന്റ് ദിനേശ് പി തമ്പി അധ്യക്ഷനായിരുന്നു. കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ . പി. വി. ഉണ്ണികൃഷ്ണന്‍,ഒഡിഷ സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ജി. രഘു ഐ.എ .എസ് , ഒഡിഷ സര്‍ക്കാര്‍ സ്‌കില്‍ ഡവലപ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ രശ്മിതാ പാണ്ഡെ എന്നിവര്‍ ഓണ്‍ ലൈനായി മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. പുതിയ പരിശീലന ബാച്ചിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. സഹൃദയ ഡയറക്ടറും ഇന്‍ക്ലൂസിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഫാ. ജോസ് കൊളുത്തുവെള്ളില്‍, ഇന്‍ക്ലൂസിസ് ചീഫ് ഡിജിറ്റല്‍ അഡ്വൈസര്‍ റോബിന്‍ ടോമി,ഇന്‍ക്ലൂസിസ് ന്യൂറോ ഓര്‍ഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രശ്മി രവീന്ദ്രനാഥന്‍,കെ. ഡിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി. എം. റിയാസ്, വി സത്യനാരായണന്‍, ഫാ. സിബിന്‍ മനയംപിള്ളി, സിസ്റ്റര്‍ ക്രിസെറ്റ് , എം. യു. ഹബീബുള്ള, പി.വി. മോഹനന്‍, മേഴ്‌സി എല്‍ദോസ്, സെലിന്‍ പോള്‍ എന്നിവര്‍ സംസാരിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സെല്ലിസ് എച്ച് ആര്‍ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് കുര്യന്‍ വിതരണം ചെയ്തു. ഇന്‍ക്ലൂസിസ് പദ്ധതി വഴി ന്യുറോ ഡൈവര്‍ജന്റ് ആയിട്ടുള്ള നൂറിലേറെ പേര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി മുന്‍നിര ഐ.ടി.കമ്പനികളില്‍ സ്ഥിര തൊഴില്‍ ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഇന്‍ക്ലൂസിസ് ഭാരവാഹികളായ ഫാ. ജോസ് കൊളുത്തുവെള്ളില്‍, റോബിന്‍ ടോമി എന്നിവര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org