“എല്ലാവര്‍ക്കും ഭൂമിയും വീടും പദ്ധതി”

“എല്ലാവര്‍ക്കും ഭൂമിയും വീടും പദ്ധതി”

മുണ്ടൂര്‍: പാര്‍പ്പിടം, വ സ്ത്രം, ഭക്ഷണം എന്നീ പ്രാഥമികാവശ്യങ്ങള്‍ മനുഷ്യര്‍ക്ക് എല്ലാവര്‍ക്കും ലഭ്യമാകാന്‍ അവകാശമുണ്ടെന്നും ഇതു നേടികൊടുക്കലാണ്ഒരു ക്ഷേമരാഷ്ട്രത്തിന്‍റെ കടമയെന്നും ബഹു. കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഭിപ്രായപ്പെട്ടു. ഇന്ത്യയിലാകെ 18 മില്യണ്‍ കുടുംബങ്ങള്‍ക്കു വാസയോഗ്യമായ പാര്‍പ്പിടമില്ല. കേരളത്തിലും അവസ്ഥയുണ്ട്. സന്നദ്ധസംഘടനകളുടെ സഹകരണവും മികവും ഈ കാര്യത്തിനുണ്ടാവുമ്പോള്‍ എല്ലാവര്‍ക്കും ഭൂമിയും വീടും പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
പദ്ധതി പ്രകാരം നിര്‍മിച്ചു കൊടുത്ത വീടിന്‍റെ താക്കോല്‍ദാനവും വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയവര്‍ക്കുള്ള യുവക്ഷേ ത്ര കോളജിന്‍റെ അവാര്‍ഡ് വിതരണവും ഗവര്‍ണര്‍ നിര്‍വഹിച്ചു. മുന്‍ ഹൈക്കോടതി ജഡ്ജി എം.എന്‍. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. യുവക്ഷേത്ര കോളജ് ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി പദ്ധതിയെക്കുറിച്ചു വിവരിച്ചു. ഡോ. കെ.പി. നന്ദകുമാര്‍, വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ ടി.ജി.എന്‍. കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പാലക്കാട് നഗരസഭാദ്ധ്യക്ഷ പ്രമീള ശശിധരന്‍ സ്വാഗതവും ആലത്തൂര്‍ ഡിവൈഎസ്പി വി.എസ്. മുഹമ്മദ് കാസീം നന്ദിയും പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org