
കാടും മലയും പുലിമടകളും നിറഞ്ഞ വിജനപ്രദേശമായിരുന്ന എടക്കുന്ന്. എറണാകുളം ജില്ലയുടെ വടക്കു കിഴക്ക് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ഒരു ഗ്രാമപ്രദേശം. വനനിബിഡമായിരുന്ന ഈ പ്രദേശത്തെ വികസനത്തിന്റെ പാതയില്‍ നയിക്കുവാന്‍ നാഴികകല്ലായത് എടക്കുന്ന് ദേവാലയമാണ്.
ദേവാലയമണി മുഴങ്ങുന്ന, ദൈവികസാന്നിധ്യം നല്‍കുന്ന ഒരു ദേവാലയം നമ്മുടെ പൂര്‍വികര്‍ സ്വപ്നം കണ്ടു. 1935-ല്‍ താല്‍ക്കാലികമായി വൈക്കോല്‍ മേഞ്ഞ ഷെഡില്‍ ആരംഭിച്ച പ്രാര്‍ഥനാകൂട്ടായ്മ പിന്നീട് 1941 ഏപ്രില്‍ 12-ന് ഒരു സ്വതന്ത്ര ഇടവകയായി മാറി.
അങ്ങനെ ഇവിടത്തെ വിശ്വാസസമൂഹം ചോര നീരാക്കിയതിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന എടക്കുന്ന് സെന്റ് ആന്റണീസ് ദേവാലയം.
വിശാലമായി കിടക്കുന്ന ഇടവകയിലെ ജനത്തിന്റെ ആധ്യാത്മിക പുരോഗതി നാള്‍ക്കുനാള്‍ വര്‍ധിച്ചു വന്നതിന്റെ ഫലമായിട്ടാണ് താബോര്‍, മൂന്നൂര്‍പ്പിള്ളി, മരങ്ങാടം, പന്തക്കല്‍, അട്ടാറ എന്നീ പള്ളികളും പാലിശ്ശേരി കപ്പേളയും ഉയര്‍ന്നു വന്നത്. അടിയുറച്ച ദൈവവിശ്വാസവും ദൈവാശ്രയ ബോധവുമുള്ള ഒരു കത്തോലിക്ക സമൂഹം ഇവിടെ വളര്‍ന്നുവരുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം.
സഭ ഇന്ന് നേരിടുന്ന അനേകങ്ങളായ വെല്ലുവിളികളെ അതിജീവിച്ച് യഥാര്‍ഥ ക്രൈസ്തവന്റെ മൂല്യങ്ങളായ വിശ്വാസം, ഐക്യം, സ്‌നേഹം എന്നിവ ഉള്‍ക്കൊണ്ട് എടുക്കുന്ന് ഇടവക ആത്മീയ വളര്‍ച്ചയുടെ 90-ാം വര്‍ഷത്തില്‍ എത്തി നില്‍ക്കുകയാണ്. ഇടവകയെ ആത്മീയമായും സാമ്പത്തികമായും സാമൂഹികമായും വളര്‍ച്ചയിലേക്ക് നയിക്കുന്ന എല്ലാ മേഖലയിലുള്ളവരെ പരിഗണിച്ചുകൊണ്ട് ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന നവതി കര്‍മ്മപരിപാടികളാണ് ഇടവകയില്‍ നടത്തുന്നത്.
നവതി വര്‍ഷത്തിലെ വിവിധ പരിപാടികള്‍
ജീവിത നവീകരണ ധ്യാനം 'ഉണര്‍വ്'
സെമിനാറുകള്‍
* ലഹരിയില്‍ അമരുന്ന കുടുംബങ്ങള്‍
* ആരോഗ്യവിചാരം
* സഹൃദയ സംഘങ്ങളും സുസ്ഥിരവികസനവും
സംഗമങ്ങള്‍
* ജീസസ് ബീറ്റ്‌സ് (കുട്ടികള്‍ക്ക്)
* അനാമയം (വയോജങ്ങള്‍ക്ക്)
* വിഭാര്യരുടെ സംഗമം * വിധവകളുടെ സംഗമം
* സ്‌നേഹോത്സവ് (ദമ്പതി സംഗമം)
* യുവജന സംഗമം
* വികാരിമാരുടെയും സഹവികാരിമാരുടെയും സംഗമം
* എല്‍ഡേഴ്‌സ് മീറ്റ് (സീനിയര്‍ സിറ്റിസണ്‍)
* എബിലിറ്റി ഫെസ്റ്റ് (ഭിന്നശേഷിക്കാര്‍ക്ക്)
* സമര്‍പ്പിത സംഗമം * പ്രവാസി സംഗമം
വചന കൂടാരം
* സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം
ജപമാല പ്രയാണം
വിവിധ പരിശീലനങ്ങള്‍
* യോഗ പരിശീലനം
* കായിക പരിശീലനങ്ങള്‍ (ഫുട്‌ബോള്‍, വോളിബോള്‍)
* കൂണ്‍ വളര്‍ത്തല്‍
* ഫാസ്റ്റ് ഫുഡ്
* എമര്‍ജന്‍സി റെസ്‌പോണ്‍സ് ട്രെയിനിങ്
* ആഭരണ നിര്‍മ്മാണം
* കരകൗശലനിര്‍മ്മാണം
മത്സരങ്ങള്‍
* പാദുവ ക്രിക്കറ്റ് ലീഗ്
* പാദുവ ഫുട്‌ബോള്‍ ലീഗ്
* പാദുവ ബാഡ്മിന്റണ്‍
* മാരത്തോണ്‍
* സാഹിത്യമത്സരങ്ങള്‍
* കലാമത്സരങ്ങള്‍
ലഹരി വിരുദ്ധ പരിപാടികള്‍
* സെമിനാറുകള്‍ * സൈക്കിള്‍ റാലി
* തെരുവ് നാടകം
പരിസ്ഥിതി സംരക്ഷണം
* വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം പദ്ധതി
* കര്‍ഷകദിന പരിപാടികള്‍
മെഗാ മെഡിക്കല്‍ ക്യാമ്പ്
* രക്തദാന ക്യാമ്പുകള്‍